മഹാരാഷ്ട്രയില്‍ കൊടുത്ത പണി ബിജെപി ബിഹാറില്‍ നിതീഷിന് കൊടുക്കുമോ? ജെഡിയുവിന് ആശങ്ക
2024 ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിച്ച് 300 ലേറെ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യം മുന്‍ നിർത്തി വലിയ ശ്രമങ്ങള്‍ നടത്തിയ ബി ജെ പിക്ക് 240 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇതോടെ സർക്കാർ രൂപീകരണത്തില്‍ ടി ഡി പി, ജെ ഡി യു തുടങ്ങിയ പാർട്ടികളുടെ പിന്തുണ നിർണ്ണായകമായി വന്നു. മന്ത്രിസഭ രൂപീകരണത്തില്‍ അടക്കം വലിയ ഡിമാന്‍ഡുകള്‍ മുന്നോട്ട് വെച്ച രണ്ട് പാർട്ടികളേയും ബി ജെ പി സമവായത്തിലൂടെ ഒതുക്കിയെങ്കിലും മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം അവതരിപ്പിച്ച രണ്ട് ബജറ്റിലും ബിഹാറിനും ആന്ധ്രയ്ക്കും വലിയ പ്രധാന്യമാണ് ലഭിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ മണ്ണില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും പിന്നാലെ നടന്ന ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിക്കൊണ്ട് ബി ജെ പി തങ്ങളുടെ കരുത്ത് ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയിച്ചു. യഥാർത്ഥത്തില്‍ ഡല്‍ഹിയിലെ ബി ജെ പി വിജയവും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ശിവസനേയില്‍ നിന്ന് തിരിച്ച് പിടിച്ചതുമെല്ലാം വലിയ ആശങ്കയാണ് ജെ ഡി യു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറില്‍ സൃഷ്ടിച്ചേക്കുന്നത്.

2020 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നിട്ടുണ്ട് മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് വിട്ടുനല്‍കുകയായിരുന്നു. അന്ന് മുതല്‍ ഇന്ന് വരേയും സഖ്യത്തിന്റെ മുഖമായി തുടരാന്‍ അദ്ദേഹത്തെ ബി ജെ പി അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ നിലവില്‍ കാര്യങ്ങള്‍ ജെ ഡി യുവിനെ സംബന്ധിച്ച് അത്ര നല്ലതല്ല. സംസ്ഥാനത്തെ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും, ആ തീരുമാനത്തിലെത്തുന്നതിൽ സീറ്റുകളെ എണ്ണം നിർണായക ഘടകമായിരിക്കുമെന്നാണ് ബി ജെ പി നേതൃത്വം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.
2020 ൽ ജെഡിയുവിന് 48 സീറ്റുകൾ ലഭിച്ചപ്പോൾ ബി ജെ പി 84 സീറ്റുകളായിരുന്നു നേടിയത്. തുടക്കം മുതല്‍ ഇത് മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് ജെ ഡി യുവിന്റെ മുന്നണി വിടലിലും ആർ ജെ ഡിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുന്നതിലേക്കുമെത്തി. പിന്നീടെ കഴിഞ്ഞ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നിതീഷ് വീണ്ടും ബി ജെ പി പാളയത്തിലേക്ക് തിരികെയെത്തുന്നത്.
2020 ലെ തിരഞ്ഞെടുപ്പിന് സമാനമായ ഫലമാണ് ഇത്തവണയും ഉണ്ടാകുന്നതെങ്കിലും അന്ന് കാണിച്ച ദാക്ഷിണ്യം മുഖ്യമന്ത്രി പദവിയുടെ കാര്യത്തില്‍ ബി ജെ പി ഇത്തവണ കാണിച്ചേക്കില്ലെന്നാണ് ജെ ഡി യുവിനെ ആശങ്കപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറില്‍ എത്തിയപ്പോള്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്ന് ജെ ഡി യു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും ശ്രദ്ധേയമാണ്.
നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകന്‍ നിഷാന്ത് കുമാർ രംഗത്ത് വന്നെങ്കിലും ഉചിതമായ സമയത്തിനായി കാത്തിരിക്കൂ എന്നായിരുന്നു ബി ജെ പി മറുപടി. ജെഡിയുവിന്റെവർദ്ധിച്ചുവരുന്ന അസ്വസ്ഥതയ്ക്ക് പിന്നിൽ മറ്റൊരു കാരണവുമുണ്ട്. എൻ ഡി എ അടുത്തിടെ നടത്തിയ മന്ത്രിസഭാ വികസനം സഖ്യത്തിനുള്ളിൽ ബി ജെ പിയുടെ ആധിപത്യം വർധിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ 7 പുതിയ മന്ത്രിമാരിൽ (എല്ലാവരും ബിജെപിയിൽ നിന്നുള്ളവർ) രണ്ട് പേർ കുർമി, കുശ്വാഹ സമുദായങ്ങളിൽ നിന്നുള്ളവരാണ്. നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്ന പ്രധാന ജാതി ഗ്രൂപ്പുകളായി കാണപ്പെടുന്ന രണ്ട് ജാതി ഗ്രൂപ്പുകളാണിവ.
തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യം മുന്‍നിർത്താണ് ബി ജെ പി നിലവില്‍ മുന്നോട്ട് പോകുന്നത്. രാജ്യത്തുടനീളമുള്ള നിരവധി മന്ത്രിമാരേയും ബിജെപി നേതാക്കളേയും തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലേക്ക് കൊണ്ടുവരും. കേന്ദ്ര മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ബിജെപി ഭാരവാഹികൾ എന്നിവർക്ക് ജാതി, സമുദായം, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവ കണക്കിലെടുത്തുള്ള ഉത്തരവാദിത്തങ്ങളായിരിക്കും നല്‍കുക. 243 സീറ്റുകളുള്ള ബിഹാറില്‍ ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന്











Click it and Unblock the Notifications