കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കുറിച്ചുള്ള നിങ്ങളുടെ നിലപാടെന്താണ്, നിതീഷിനോട് ചോദ്യങ്ങളുമായി ജെഡിയു ജനറല്‍ സെക്രട്ടറി!!

Google Oneindia Malayalam News

പട്‌ന: ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതില്‍ നിതീഷ് കുമാറിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുയരുന്നു. നിതീഷിന്റെ തീരുമാനത്തില്‍ താന്‍ അസന്തുഷ്ടനാണെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി പവന്‍ വര്‍മ പറഞ്ഞു. നേരത്തെ സിഎഎ, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളിലും നിതീഷിന്റെ നിലപാടുകളെ പവന്‍ വര്‍മ വിമര്‍ശിച്ചിരുന്നു. നിതീഷ് ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്രപരമായ വ്യക്തത വരുത്തണമെന്ന് പവന്‍ വര്‍മ ആവശ്യപ്പെട്ടു.

1

ജെഡിയു എന്തിനാണ് ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. പൗരത്വ നിയമത്തില്‍ ബിജെപിക്കെതിരെ നിതീഷിന് അഭിപ്രായ വ്യത്യാസമുണ്ട്. ബിജെപിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും നടക്കുന്നുണ്ട്. പല ഘട്ടങ്ങളില്‍ ബിജെപി-ആര്‍എസ്എസ് നയങ്ങളില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് നിതീഷെന്നും പവന്‍ വര്‍മ ആരോപിച്ചു. 2017ല്‍ നിങ്ങള്‍ ചുവടുമാറ്റം നടത്തി ബിജെപിക്കൊപ്പം ചേര്‍ന്നെങ്കിലും അവരോടുള്ള നിങ്ങളുടെ സമീപനം മാറ്റിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതൃത്വം എത്രത്തോളം തന്നെ അപമാനിച്ചിട്ടുണ്ടെന്ന് നിതീഷ് എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ബിജെപി ഇന്ത്യയെ നയിക്കുന്നത് അപകടകരമായ അവസ്ഥയിലേക്കാണെന്ന് പല തവണ നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം ബിജെപിയെ കുറിച്ച് യഥാര്‍ത്ഥ നിലപാടെന്താണെന്ന് നിതീഷ് വ്യക്തമാക്കണം. ബീഹാറിന് പുറമേ മറ്റൊരിടത്ത് കൂടി ജെഡിയു ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ബിജെപിയുടെ ഏറ്റവും വലിയ സഖ്യമായ അകാലിദള്‍ പോലും ഇപ്പോള്‍ അവരുമായി വിട്ടുനില്‍ക്കുകയാണ്.

പാര്‍ട്ടിയുടെ ഭരണഘടന പറയുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകേണ്ടത് ജെഡിയുവിന് അത്യാവശ്യമാണ്. ജെഡിയുവിന്റെ നേതാവ് സ്വകാര്യമായി മറ്റൊന്നും പരസ്യമായി വേറൊരു കാര്യവുമാണ് ചെയ്യുന്നതെന്നും പവന്‍ വര്‍മ ആരോപിച്ചു. നേരത്തെ പ്രശാന്ത് കിഷോറും നിതീഷ് കുമാറിനെതിരെ പൗരത്വ നിയമത്തില്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് എന്‍ആര്‍സി നടപ്പാക്കില്ലെന്ന് നിതീഷ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ജെഡിയുവിലെ പൊതുവികാരം ബിജെപിക്കെതിരെയാണ് ഇതോടെ വ്യക്തമാക്കുകയാണ്.

 മധ്യപ്രദേശില്‍ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷനാവും.... പ്രഖ്യാപനം പത്ത് ദിവസത്തിനുള്ളില്‍!! മധ്യപ്രദേശില്‍ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷനാവും.... പ്രഖ്യാപനം പത്ത് ദിവസത്തിനുള്ളില്‍!!

English summary
jdu general secretary questions nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X