Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പാകിസ്താനില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് തേടി: ജെഡിയു

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പും പാകിസ്താനും തമ്മില്‍ എന്താണ് ബന്ധം. കഴിഞ്ഞ ദിവസം ബി ജെ പി പ്രസിഡണ്ട് അമിത് ഷാ പ്രസംഗിച്ചത് ബിഹാറില്‍ ബി ജെ പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടും എന്നാണ്. കഴിഞ്ഞില്ല, അതിന് പിന്നാലെയും വിവിധ പാര്‍ട്ടി നേതാക്കന്മാര്‍ പാകിസ്താനെ വിടാതെ പിടികൂടിയിട്ടുണ്ട്.

ഇന്ത്യയില്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി പാകിസ്താനില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് തേടി എന്ന ഗുരുതരമായ ആരോപണമാണ് ബിഹാറിലെ ഭരണകക്ഷിയായ ജെ ഡി യു ഉന്നയിച്ചിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടിരിക്കവേയാണ് ഈ ആരോപണം ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പാകിസ്താനില്‍ നിന്നും ഫണ്ടോ

പാകിസ്താനില്‍ നിന്നും ഫണ്ടോ

പാക് ദിനപ്പത്രമായ ഡോണിലൂടെയാണത്ര ബി ജെ പി പാകിസ്താനില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിനുള്ള പരസ്യം നല്‍കിയിരിക്കുന്നത് - ജെ ഡി യു നേതാവ് അജയ് അലോകാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്

ഫണ്ട് നല്‍കുന്നത് ഐ എസ് ഐ?

ഫണ്ട് നല്‍കുന്നത് ഐ എസ് ഐ?

ആരാണ് പാകിസ്താനില്‍ ബി ജെ പിക്ക് ഫണ്ട് നല്‍കാനുളളത്. ഐ എസ് ഐ ആണോ - അജയ് അലോകിന്റെ ചോദ്യം ഇതാണ്.

കഴിഞ്ഞില്ല ചോദ്യങ്ങള്‍

കഴിഞ്ഞില്ല ചോദ്യങ്ങള്‍

ഈ സംഭവാനകള്‍ കാരണമാണോ കാശ്മീരില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയ സംഭവം ഉണ്ടായപ്പോള്‍ ബി ജെ പി അതിനെതിരെ നടപടി ഒന്നും എടുക്കാതിരുന്നത്.

പെട്ടെന്നുള്ള പ്രകോപനം

പെട്ടെന്നുള്ള പ്രകോപനം

പാകിസ്താനിലെ പത്രങ്ങളില്‍ ജെ ഡി യു സംഭാവനയ്ക്ക് പരസ്യം നല്‍കി എന്ന് ബി ജെ പി നേതാവ് ഗിരിരാജ് സിംഗ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് അജയ് അലോകിന്റെ ഈ പ്രത്യാരോപണം.

പറഞ്ഞതിലെ സത്യം

പറഞ്ഞതിലെ സത്യം

ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ലോകത്തെമ്പാടും തങ്ങള്‍ പരസ്യം നല്‍കിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് പാകിസ്താനിലെ വെബ്‌സൈറ്റുകളിലും പരസ്യം പോയതെന്നുമാണ് ജെ ഡി യു ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്.

വോട്ട് ചോദിച്ച് പാകിസ്താനിലും

വോട്ട് ചോദിച്ച് പാകിസ്താനിലും

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വോട്ടഭ്യര്‍ഥിക്കുന്ന ചിത്രം പാകിസ്താന്‍ ദിനപ്പത്രമായ ഡോണില്‍ പ്രസിദ്ധീകരിച്ചതിനെ ബി ജെ പി നേരത്തെയും ചോദ്യം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+