കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ബിജെപിയെ ജെഡിയു കൈവിടില്ല, അത്താഴവിരുന്നില്‍ പങ്കെടുത്ത് നിതീഷ് കുമാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ നിതീഷ് കുമാര്‍ കൈവിടില്ല

ദില്ലി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപിയുടെ അത്താഴവിരുന്നില്‍ പങ്കെടുത്ത് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാർ. ജെഡിയു ബിജെപിയുമായി ഇടയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് അമിത് ഷാ നടത്തിയ അത്താഴവിരുന്നില്‍ നിതീഷ് കുമാര്‍ പങ്കെടുത്തത്.

ഗോഡ്സെ അനുകൂല പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രജ്ഞാ സിങ്ങിനെ പുറത്താക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിതീഷ് കുമാര്‍ ജെഡിയുവുമായി ഇടയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ അമിത് ഷാ നടത്തിയ അത്താഴ വിരുന്നില്‍ നിതീഷ് കുമാര്‍ എത്തിയത് ബിജെപിക്ക് വലിയ ആശ്വാസമായി.

നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് പിന്നാലെ ബിജെപിയുമായി ഇടഞ്ഞ നിതീഷ് കുമാര്‍ 2017 ലായിരുന്നു വീണ്ടും എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച ജെഡിയുവിന് ബീഹാറില്‍ നിന്ന് രണ്ട് സീറ്റ്മാത്രമായിരുന്നു ലഭിച്ചത്. എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയെങ്കിലും കേന്ദ്ര മന്ത്രിസഭയില്‍ ജെഡിയു ​അംഗമായിരുന്നില്ല.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ് മെയ് 23 ന് ശേഷം നിലവില്‍ വരുന്നതെങ്കില്‍ ജെഡിയുവിന് മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കുമെന്ന് ഉറപ്പാണ്. ബിജെപിയുടെ സഖ്യകക്ഷികളില്‍ പുതുതായി കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള ഒരുമറ്റൊരു കക്ഷി എഐഎഡിഎംകെയാണ്. തമിഴ്നാട്ടില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി എല്‍ക്കുമെന്നാണ് പ്രവചനമെങ്കിലും ഇരുപതിലധികം സീറ്റുകളില്‍ എഐഎഡിഎംകെ ജയിക്കുമെന്നാണ് പനീര്‍ശെല്‍വം അഭിപ്രായപ്പെടുന്നത്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മന്ത്രിസഭയില്‍ അണ്ണാം ഡിഎംകെയ്ക്ക് പ്രാധിനിത്യം ഉണ്ടായേക്കും

nitish-modi

എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ ബിജെപി ഭരണത്തുടര്‍ച്ചയ്ക്കുള്ള നീക്കങ്ങള്‍ നടത്തുകയാണ്. കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു എല്ലാവരോടും നന്ദി അറിയിക്കാനാണ് ബിജെപി അധ്യക്ഷന് അമിത് ഷാ പാര്‍ട്ടി ആസ്ഥാനത്ത് യോഗം വിളിച്ചത്. ഇത്തവണത്തെ തിര‍ഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അതീതമായിരുന്നെന്നും ജനങ്ങളാണ് പോരാട്ടം നടത്തിയതെന്നും യോഗത്തില്‍ പങ്കെടുത്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.

<strong> " title=" "കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി" മുല്ലപ്പള്ളിയെ വിമർശിച്ച് എംഎം മണി" /> "കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി" മുല്ലപ്പള്ളിയെ വിമർശിച്ച് എംഎം മണി

വോട്ടെണ്ണുന്നതിന് മുമ്പ് മുന്നണിയിലെ ഐക്യം കുറേക്കൂടി ശക്തമാക്കാനാണ് ബിജെപി അധ്യക്ഷന്‍ അത്താഴവിരുന്ന സംഘടിപ്പിച്ചത്. നിതീഷ് കുമാറിന് പുറെ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

English summary
jdu leader nithish kumar attend nda dinner party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X