• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിതീഷ് കുമാര്‍; രാഷ്ട്രീയ ചാഞ്ചാട്ടങ്ങളുടെ അപ്പോസ്തലന്‍, ബീഹാറില്‍ എന്‍ഡിഎയുടെ നായകന്‍

cmsvideo
  സോഷ്യലിസം അടിസ്ഥാന തത്വം, ബി.ജെ.പിയുമായി കൂട്ടുകെട്ട്..അറിയാം നിതീഷ് കുമാറിനെ

  അധികാര രാഷ്ട്രീയത്തിന് മുന്നില്‍ സ്ഥായിയാ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്ന നിലപാട് പുലര്‍ത്തുന്ന രാഷ്ട്രീയ നേതാവാണ് നിതീഷ് കുമാര്‍. അടിസ്ഥാന തത്വം സോഷ്യലിസമാണെങ്കിലും ബിജെപിയുമായിട്ടാണ് പ്രധാന കൂട്ടുകെട്ട്. കോണ്‍ഗ്രസുമായും തോളോട് തോള്‍ ചേര്‍ന്ന് നിന്നിട്ടുണ്ട് നിതീഷ്.

  'രാഹുലിന്‍റെ ഭൂരിപക്ഷം 5 ലക്ഷം കടക്കും'; വയനാട്ടില്‍ അണിയറയില്‍ പട നയിക്കുന്നത് കെസി വേണുഗോപാല്‍

  ഏറെ പ്രതീക്ഷകളുമായി 2015 ല്‍ ബീഹാറില്‍ അധികാരത്തിലെത്തിയ മതേതര മഹാസഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ബിജെപി പാളയത്തിലേക്ക് തിരികെ പോയെങ്കിലും ബിജെപിയെ വീഴ്ത്താന്‍ പ്രതിപക്ഷ മഹാസഖ്യമെന്ന ആശയം രാജ്യത്തിന് മുന്നില്‍ കാഴ്ച്ചവെച്ചുവെന്നതില്‍ നീതിഷ് കുമാറിന്‍റെ സംഭാവന ശ്രദ്ധേയമാണ്.

  ജനനം

  ജനനം

  സ്വതന്ത്ര സമര സേനാനിയായിരുന്ന രാം ലാകന്‍ സിങ്ങിന്‍റെയും പരമേശ്വരി ദേവിയുടേയും മകനായി 1951 മാര്‍ച്ച് 1 നാണ് നിതീഷ് കുമാര്‍ ജനിക്കുന്നത്. ബിഹാര്‍ കോളേജ് ഓഫ് എഞ്ചിനീയറില്‍ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം നേടിയ നിതീഷ് ബിഹാര്‍ സര്‍ക്കാറിലെ വൈദ്യുതി വകുപ്പ് ജീവനക്കാരനായിരുന്നു.

  ജെപി പ്രക്ഷോഭത്തില്‍

  ജെപി പ്രക്ഷോഭത്തില്‍

  1970 കളുടെ തുടക്കത്തില്‍ കേന്ദ്രത്തിലേയും സംസ്ഥാനത്തേയും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കെതിരെ ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭങ്ങില്‍ പങ്കു ചേര്‍ന്നുകൊണ്ടാണ് നിതീഷ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്.

  സോഷ്യലിസ്റ്റ് ചേരി

  സോഷ്യലിസ്റ്റ് ചേരി

  സോഷ്യലിസ്റ്റ് ചേരിയില്‍ നിലയുറപ്പിച്ച നിതീഷ് വളരെ പെട്ടെന്ന് തന്നെ ജയപ്രകാശ് നാരായണന്‍, രാം മനോഹര്‍ ലോഹ്യ, വിപി സിങ് എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും സോഷ്യലിസ്റ്റ് ചേരിയിലെ പ്രധാന നേതാവാകുകയും ചെയ്തു.

  1980 കള്‍ക്ക് ശേഷം

  1980 കള്‍ക്ക് ശേഷം

  1980 കള്‍ക്ക് ശേഷം രാജ്യത്ത് ജനതാ പാര്‍ട്ടി ശിഥിലമായപ്പോള്‍ നിതീഷ് കുമാര്‍ വിവിധ ജനതാ പാര്‍ട്ടികളുടെ ഭാഗമായി നിലനിന്നു. 1999 ല്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ സര്‍ക്കാറിനെ പിന്തുണക്കാന്‍ ശരത് യാദവ് അടക്കമുള്ള ജനതാ പാര്‍ട്ടി നേതാക്കള്‍ തീരുമാനിച്ചപ്പോള്‍ എച്ച് ഡി ദേവഗൗഡ വിഭാഗം പാര്‍ട്ടി വിടുകയും ജനതാ ദള്‍ സെക്യുലര്‍ രൂപീകരിക്കുകയും ചെയ്തു.

  ക്യാബിനറ്റ് മന്ത്രി

  ക്യാബിനറ്റ് മന്ത്രി

  ശരദ് യാദവിനോടൊപ്പമായിരുന്നു അപ്പോള്‍ നിതീഷ് കുമാര്‍ നിലയുറപ്പിച്ചിരുന്നത്. ശരത് യാദവ് വിഭാഗം ജനതാ ദളിന്‍റെ കൂടെ പിന്തുണയോടെ അധികാരത്തിലെത്തിയ രണ്ടാം വാജ്പേയി സര്‍ക്കാറില്‍ റെയില്‍വെയുടേയും ഉപരിതല ഗതാഗത വകുപ്പിന്‍റേയും ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിട്ടാണ് നിതീഷ് കുമാര്‍ തന്‍റെ പാര്‍ലമെന്‍ററി ജീവിതം ആരംഭിക്കുന്നത്.

  1999 ല്‍

  1999 ല്‍

  1999 ല്‍ ഗയ്സാലില്‍ തീവണ്ടിയപകടം നടന്നപ്പോള്‍ അതിന്‍റെ ഉത്തരാവാദിത്വം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം രാജിവെക്കുകയും ചെയ്തു. 99 ല്‍ ബിജെപി വീണ്ടും കേന്ദ്ര ഭരണം പിടിച്ചപ്പോള്‍ ആദ്യം ഉപരിതല ഗാതഗത വകുപ്പിന്‍റെയും പിന്നീട് 2000 മുതല്‍ 2001 വരെ കൃഷിവകുപ്പിന്‍റെയും ചുമതലയുള്ള മന്ത്രിയാ നിതീഷ് കുമാര്‍ സേവനമനുഷ്ഠിച്ചു.

   കേന്ദ്ര റെയില്‍വേ മന്ത്രി

  കേന്ദ്ര റെയില്‍വേ മന്ത്രി

  2002 ല്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലൂടെ അദ്ദേഹം വീണ്ടും കേന്ദ്ര റെയില്‍വേ മന്ത്രിയായി ചുമതലയേറ്റു. നിതീഷ് കുമാറിന് കീഴിലായിരുന്ന കാലത്താണ് ഇ-ടിക്കറ്റ് ബുക്കിങ് അടക്കമുള്ള വിപ്ലവകരമായ പല മാറ്റങ്ങളും റെയില്‍ വേയില്‍ നടപ്പില്‍ വരുത്തുന്നത്. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് നിതീഷ് കുമാര്‍ ഒരിടത്ത് പരാജയപ്പെടുകയും ഒരിടത്ത് വിജയിക്കുകയും ചെയ്തു. പരമ്പരാഗത മണ്ഡലമായ ബര്‍ഹ് കൈവിട്ടപ്പോള്‍ നളന്ദയായിരുന്നു അദ്ദേഹത്തിന് തുണയായത്.

  ജനതാ ദള്‍ യുണൈറ്റഡ്

  ജനതാ ദള്‍ യുണൈറ്റഡ്

  ഇതിനിടയില്‍ 2003 ല്‍ ലോക്ശക്തി പാര്‍ട്ടി, സാമന്താ പാര്‍ട്ടി എന്നീ കക്ഷികളുമായി യോജിച്ച് ജനതാ ദള്‍ ശരത് യാദവ് വിഭാഗം ജനതാ ദള്‍ യുണൈറ്റഡ് എന്ന പേര് സ്വീകരിച്ചിരുന്നു. 2005 ല്‍ ബിജെപിയുമായി ചേര്‍ന്ന് ജെഡിയു ആദ്യമായി ബീഹാര്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ നിതീഷ് കുമാറായിരുന്നു മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

  2010 ല്‍

  2010 ല്‍

  2010 ല്‍ തുടര്‍ച്ചായായ രണ്ടാവട്ടവും ജെഡിയു സംസ്ഥാനത്ത് അധികാരത്തിലെത്തുകയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാനത്ത് ദയനീയമായി പരാജയപ്പെട്ടപ്പോള്‍ അതിന്‍റെ ധാര്‍മ്മികമായ ഉത്തരാവാദിത്വം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നീതീഷ് കുമാര്‍ രാഷ്ട്രീയ മര്യാദ കാണിച്ചു.

  മുന്നാം തവണയും

  മുന്നാം തവണയും

  2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ നരേദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ജെഡിയു ഇതിനിടയില്‍ എന്‍ഡിഎ വിടുകയും ചെയ്തു. 2015 ല്‍ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ ഭാഗമായി നിന്നുകൊണ്ട് മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച് വിജയിച്ച നതീഷ് കുമാര്‍ മുന്നാം തവണയും സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റു. സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡിയായിരുന്നെങ്കിലും മൂന്ന് കക്ഷികളും നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.

  ബിജെപിയുടെ പിന്തുണയോടെ

  ബിജെപിയുടെ പിന്തുണയോടെ

  കൂട്ടുമുന്നണി സര്‍ക്കാറിന്‍റെ എല്ലാ അസ്വാസ്വരങ്ങളം നിതീഷ് കുമാര്‍ സര്‍ക്കാറിനുണ്ടായിരുന്നു. അവസരം മുതലെടുത്ത ബിജെപി വീണ്ടും നിതീഷ് കുമാറിനെ ചാക്കിട്ടു പിടിച്ചു. 2017 ജുലൈ 26 ന് മഹാസഖ്യവുമായി വിട പറഞ്ഞ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ സമുന്നതനായ നേതാവായ ശരത് യാദവ് ജെഡിയു വിട്ടപ്പോള്‍ പാര്‍ട്ടിയും പൂര്‍ണ്ണമായി നിതീഷ് കുമാറിന്‍റെ കൈകളിലായി.

  ബിജെപിയും ജെഡിയുവും

  ബിജെപിയും ജെഡിയുവും

  ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം നേടുമെന്നാണ് നിതീഷ് കുമാര്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ആകെയുള്ള 40 സീറ്റില്‍ 17 വീതം സീറ്റുകളില്‍ ബിജെപിയും ജെഡിയുവും മത്സരിക്കുന്നു. 6 സീറ്റില്‍ മറ്റൊരു സഖ്യകക്ഷിയായ എല്‍ജെപിയാണ് മത്സരിക്കുന്നത്.

  കോണ്‍ഗ്രസ് പാളയം

  കോണ്‍ഗ്രസ് പാളയം

  അതേസമയം മറുപക്ഷത്ത് ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യം ശക്തമായ വെല്ലുവിളിയാണ് എന്‍ഡിഎയ്ക്ക് ഉയര്‍ത്തുന്നത്. എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും കോണ്‍ഗ്രസ് പാളയത്തിലെത്തിയതോടെ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്ത് എന്‍ഡിഎയെ നയിക്കുന്ന നീതിഷ് കുമാര്‍.

  ലോക്സഭ തിരഞ്ഞെടുപ്പ്; ബീഹാറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

  English summary
  jdu leader nitish kumar - bihar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X