കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിനെ നയിക്കാൻ വീണ്ടും നിതീഷ് കുമാർ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Google Oneindia Malayalam News

പട്ന; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിയു നേതാവ് നിതീഷ് കുമാർ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഫഗു ചൗഹാന്‍ നിതീഷിന് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാർ ബിഹാർ സർക്കാരിന്റെ അമരത്ത് എത്തുന്നത്. ബിജെപിയുടെ താര്‍കിഷോര്‍ പ്രസാദും രേണുദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ജെഡിയുവിൽ നിന്ന് 4 മന്ത്രിമാരും എച്ച്എഎമ്മില്‍ നിന്ന് സന്തോഷ് കുമാര്‍ സുമനും വിഐപിയില്‍ നിന്ന് മുകേഷ് സാഹ്നിയും മന്ത്രിമാരായി. ബിജെപിയുടെ നന്ദകിഷോര്‍ യാദവ് ആണ് നിയമസഭ സ്പീക്കർ.243 അംഗ നിയമസഭയിൽ 125 സീറ്റ് നേടിയാണ് എൻഡിഎ ബിഹാറിൽ അധികാരത്തിലേറിയത്. എൻഡിഎയിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 74 സീറ്റുകളാണ് പാർട്ടി നേടിയത്. അതേസമയം ജെഡിയുക്ക് ലഭിച്ചത്43 സീറ്റുകളാണ്.

nnnnnnnnn-16

ജെഡിയുവിനെക്കാൾ 31 സീറ്റുകൾ ബിജെപി അധികം നേടിയതോടെ ഇത്തവണ എൻഡിഎയെ നയിക്കാൻ നിതീഷ് എത്തുമോയെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.എന്നാൽ നിതീഷ് തന്നെയാകും എൻഡിഎ മുഖ്യമന്ത്രിയെന്ന് ബിജെപി നിലപാട് വ്യക്തമാക്കുകയായിരുന്നു.

നിലവിൽ 22 മന്ത്രിസ്ഥാനങ്ങൾ ബിജെപിക്കും 12 സ്ഥാനങ്ങൾ ജെഡിയുവിനുമാണ് .കൂടാതെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വിഐപി പാര്‍ട്ടികള്‍ക്ക് ഓരോന്ന് വീതവും നൽകിയേക്കും.അതേസമയം ബിജെപിയെക്കാൾ കുറഞ്ഞ സീറ്റുകൾ നേടി അധികാരത്തിലേറിയ നിതീഷ് കുമാറിന് വരും നാളുകൾ അത്ര സുഖകരമായിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനവിധി എന്‍ഡിഎയ്ക്ക് എതിര്: നിതീഷിന്റെ സത്യപ്രതിഞ്ജ ചടങ്ങ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസും ആര്‍ജെഡിയുംജനവിധി എന്‍ഡിഎയ്ക്ക് എതിര്: നിതീഷിന്റെ സത്യപ്രതിഞ്ജ ചടങ്ങ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസും ആര്‍ജെഡിയും

ബീഹാര്‍ മന്ത്രിസഭയിലേക്ക് ഷൂട്ടിംഗ് ചാമ്പ്യന്‍, സര്‍പ്രൈസുമായി ബിജെപി, മാറ്റങ്ങളുമായി നിതീഷും!!ബീഹാര്‍ മന്ത്രിസഭയിലേക്ക് ഷൂട്ടിംഗ് ചാമ്പ്യന്‍, സര്‍പ്രൈസുമായി ബിജെപി, മാറ്റങ്ങളുമായി നിതീഷും!!

കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസിന് ആഹ്ലാദം; ജോസ് കെ മാണി പാനലിന് മികച്ച വിജയം, ചുട്ട മറുപടികോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസിന് ആഹ്ലാദം; ജോസ് കെ മാണി പാനലിന് മികച്ച വിജയം, ചുട്ട മറുപടി

English summary
JDU leader Nitish Kumar sworn in as CM of Bihar for the 4th time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X