കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടഞ്ഞ് നിന്ന നിതീഷ് കുമാറിനെ മെരുക്കി ബിജെപി; കേന്ദ്ര മന്ത്രിസഭയിലേക്ക് 2 ജെഡിയു അംഗങ്ങള്‍

Google Oneindia Malayalam News

ദില്ലി: പൗരത്വ രജിസ്ട്രേഷന്‍ ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ ഉടക്കി നില്‍ക്കുന്ന നിതീഷ് കുമാറിന്‍റെ ജെഡിയുവിനെ അനുനയിപ്പിക്കാന്‍ ബിജെപിയുടെ നീക്കം. കേന്ദ്ര മന്ത്രിയസഭയില്‍ ജെഡിയുവും അംഗമായേക്കും. ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജെഡിയുവും മന്ത്രിസഭയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മുതിര്‍ന്ന നേതാക്കളായ രാജീവ് രഞ്ജന്‍ സിങ്ങും രാം ചന്ദ്ര പ്രസാദ് സിങ്ങും ജെഡിയുവില്‍ നിന്ന് കേന്ദ്രമന്ത്രി പദവികള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അധികം വൈകാതെ തന്നെ മന്ത്രിസഭാ വിപുലീകരണം നടത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. അതിലാവും ജെഡിയു അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തുക. വിശദാംശങ്ങള്‍ ഇങ്ങനെ..

ബിജെപി നേതാക്കള്‍ക്ക് എതിര്‍പ്പ്

ബിജെപി നേതാക്കള്‍ക്ക് എതിര്‍പ്പ്

രാജീവ് രഞ്ജന്‍ സിങിനെ കേന്ദ്ര മന്ത്രിയാക്കുന്നതിനെതിരെ ബീഹാറില്‍ നിന്നുള്ള ചില ബിജെപി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ഭൂമിഹാര്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് രഞ്ജന്‍ സിങ്. ഇതേ സമുദായത്തില്‍ നിന്നുള്ള ഗിരിരാജ് സിങ് കേന്ദ്രമന്ത്രിയായിരിക്കെ രഞ്ജന്‍ സിങ്ങിന് മന്ത്രി പദവി കൊടുക്കേണ്ടതില്ലെന്നാണ് ബിജെപി നിലപാട്. എന്നാല്‍ രഞ്ജനു പകരം മറ്റൊരാളെ ജെഡിയു കണ്ടെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നരേന്ദ്രമോദി സർക്കാരിൽ

നരേന്ദ്രമോദി സർക്കാരിൽ

രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ഒരു ക്യാബിനറ്റ് മന്ത്രിയുൾപ്പെടെ മൂന്ന് മന്ത്രിപദവികളായിരുന്നു ജെഡിയു നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം മാത്രം നൽകാമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. ഇതോടെ കേന്ദ്രമന്ത്രി സഭയിൽ മന്ത്രിസ്ഥാനം വേണ്ടെന്ന് ജെഡിയു നേതൃത്വം ബിജെപിയെ അറിയിക്കുകയായിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

എന്നാല്‍ അടുത്ത വര്‍ഷം ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജെഡിയു-ബിജെപി ബന്ധത്തിലെ ഭിന്നതകള്‍ പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജെഡിയുവിന് രണ്ട് മന്ത്രിപദവികള്‍ നല്‍കാന്‍ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നെന്നാണ് സൂചന.

പൗരത്വ റജിസ്ട്രിയില്‍

പൗരത്വ റജിസ്ട്രിയില്‍

അതേസമയം, ദേശീയ പൗരത്വ റജിസ്ട്രി സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നതെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്ന നിലപാടില്‍ നിന്ന് ജെഡിയു ഇതുവരെ പിന്നോട്ട് പോയിട്ടില്ല. ദേശീയ പൗരത്വ റജിസ്ട്രി ബിഹാര്‍ നടപ്പിലാക്കില്ലെന്നും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാക്കുതര്‍ക്കങ്ങള്‍

വാക്കുതര്‍ക്കങ്ങള്‍

ബിഹാര്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായി സുശീല്‍ കുമാര്‍ മോദിയുമായുള്ള ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്തിന്റെ വാക്കുതര്‍ക്കങ്ങള്‍ സഖ്യം പിളരുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടാക്കിയിരുന്നു. സുശീല്‍ സാഹചര്യങ്ങള്‍ കൊണ്ടു മാത്രം ഉപമുഖ്യമന്ത്രിയായ വ്യക്തിയാണെന്നായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം.

പ്രശാന്തിന്‍റെ വിമര്‍ശനങ്ങള്‍ക്കെതിരെ

പ്രശാന്തിന്‍റെ വിമര്‍ശനങ്ങള്‍ക്കെതിരെ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രശാന്തിന്‍റെ വിമര്‍ശനങ്ങള്‍ക്കെതിരെ നേരത്തെ സൂശീല്‍ കുമാര്‍രംഗത്ത് വന്നിരുന്നു. ബിഹാര്‍ നിതീഷ് കുമാറിനെ തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരേയും ബിജെപിയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര മന്ത്രിസഭയിലേക്ക് കടന്നുവരാന്‍ ജെഡിയു തയ്യാറായതോടെ ഈ പ്രശ്നങ്ങളും പരിഹരിച്ചിരിക്കാമെന്നാണ് സൂചന.

 പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക് പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക്

 'കേന്ദ്രത്തിന്‍റെ പുതുവര്‍ഷ സമ്മാനവും മറ്റൊരു പ്രഖ്യാപന തട്ടിപ്പ്': ആരോപണവുമായി തോമസ് ഐസക് 'കേന്ദ്രത്തിന്‍റെ പുതുവര്‍ഷ സമ്മാനവും മറ്റൊരു പ്രഖ്യാപന തട്ടിപ്പ്': ആരോപണവുമായി തോമസ് ഐസക്

English summary
jdu may get two cabinet berth in modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X