കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ്വിക്ക് പിന്നാലെ ജെഡിയു എംഎല്‍എമാര്‍, ബീഹാറില്‍ നിതീഷ് വീഴും, ആര്‍ജെഡിക്ക് 3 സാധ്യതകള്‍!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ 17 എംല്‍എമാര്‍ ഒപ്പമുണ്ടെന്ന് തേജസ്വി യാദവ് ഉന്നയിച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ വീഴുമെന്ന് തേജസ്വി പറയുന്നത്. നേരത്തെ തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി ആര്‍ജെഡിയോട് തേജസ്വി ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാറിലുള്ള വിശ്വാസം പല എംഎല്‍എമാര്‍ക്കും നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിക്ക് പൂര്‍ണമായും വഴങ്ങിയ ദുര്‍ബലനായ നിതീഷാണ് ഇപ്പോള്‍ ഉള്ളത്. ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിന്റെ കാരണവും ഇത് തന്നെ. മൂന്ന് സാധ്യതകളാണ് സര്‍ക്കാര്‍ വീഴാനായി ഉള്ളത്.

17 പേര്‍ കൂറുമാറും

17 പേര്‍ കൂറുമാറും

17 എംഎല്‍എമാര്‍ ജെഡിയു ക്യാമ്പില്‍ നിന്ന് ആര്‍ജെഡിയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ആര്‍ജെഡി നേതാവ് ശ്യാം രജക്കാണ് പുറത്തുവിട്ടത്. അരുണാചല്‍ പ്രദേശില്‍ 6 എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതിന് പിന്നാലെ കടുത്ത ആശങ്കകളാണ് ജെഡിയു ക്യാമ്പിലുള്ളത്. ജെഡിയുവില്‍ പിളര്‍പ്പ് ഉണ്ടാവുമെന്ന് ആര്‍ജെഡി പറയുന്നു. എന്നാല്‍ നിതീഷ് കുമാര്‍ അങ്ങനൊരു സംഭവമേ ഇല്ലെന്ന് പറയുന്നു. പക്ഷേ 17 എംഎല്‍എമാര്‍ 28 പേരെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് കൂറുമാറ്റം വൈകിപ്പിക്കുന്നത്. വൈകാതെ തന്നെ ഇത് സംഭവിക്കും.

രണ്ട് പ്രശ്‌നങ്ങള്‍

രണ്ട് പ്രശ്‌നങ്ങള്‍

അരുണാചല്‍ പ്രദേശിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരും കൂറുമാറാന്‍ കാരണം ദുര്‍ബലമായ നേതൃത്വമാണ്. പുതിയ അധ്യക്ഷനായി ആര്‍സിപി സിംഗ് വന്നത് പ്രശ്‌നങ്ങള്‍ വലുതാക്കുന്നു. സിംഗ് നേതാക്കളുമായി ആഴത്തിലുള്ള ബന്ധമുള്ള നേതാവില്ല. ജെഡിയുവിന്റെ മുഖം നിതീഷ് കുമാറാണ്. ബാക്കി നേതാക്കളൊന്നും അതിന്റെ പകുതി പോലും പോപ്പുലറല്ല. നിതീഷ് ഇപ്പോള്‍ ദുര്‍ബലനാണ്. മറ്റൊന്ന് ബിജെപി അധികാരം നേടിയതാണ്. നിതീഷാണ് ഭരിക്കുന്നതെങ്കിലും നിയന്ത്രിക്കുന്നത് ബിജെപിയാണ്. ഇടവും വലവും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്.

ബിജെപി വില്ലന്‍

ബിജെപി വില്ലന്‍

ബിജെപിയാണ് സഖ്യത്തിലെ വലിയ ശത്രു. സംസ്ഥാനത്തെ മുഖ്യ പാര്‍ട്ടിയുടെ കൂടെ കൂടി അവര്‍ക്കൊപ്പം വളര്‍ന്ന്, പിന്നീട് പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയാണ് നിതീഷ് സ്വീകരിച്ചത്. ഇത് രണ്ട് കാര്യങ്ങളിലൂടെയാണ് ബിജെപി നേടിയത്. തിരഞ്ഞെടുപ്പില്‍ എല്‍ജെപിയെ വിമതരായി നിര്‍ത്തി ജെഡിയുവിന്റെ സീറ്റുകള്‍ പരമാവധി കുറച്ചു. ഇതോടെ സഖ്യത്തിലെ ദുര്‍ബല കക്ഷിയായി അവര്‍ മാറി. മറ്റൊന്ന് സഖ്യത്തിന്റെ മുഖമായിരുന്ന നിതീഷ് കുമാറിന് മുഖ്യമന്ത്രി പദം ദാനം ചെയ്തു എന്ന പ്രതീതിയും ഉണ്ടാക്കി. അടുത്ത തവണ നിതീഷിന് തിരിച്ചുവരാന്‍ പോലും സാധിക്കില്ല.

വിശ്വസിക്കാന്‍ പറ്റാത്തവര്‍

വിശ്വസിക്കാന്‍ പറ്റാത്തവര്‍

ബിജെപി സഖ്യത്തില്‍ വിശ്വസിക്കാന്‍ പറ്റാത്തവര്‍ രണ്ട് പേരുണ്ട്. ഇവരാണ് എന്‍ഡിഎയെ അധികാരത്തിലേറ്റിയത്. ബിജെപിയും ജെഡിയുവും ചേര്‍ന്നാല്‍ ഭൂരിപക്ഷമായ 122 കടക്കില്ല. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും വിഐപിയും ചേര്‍ന്ന് നല്‍കിയ എട്ട് സീറ്റാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. ഇവര്‍ പോയാല്‍ സര്‍ക്കാര്‍ അപ്പോള്‍ വീഴും. മുമ്പ് പലപ്പോഴും ഇവര്‍ കളം മാറി ചവിട്ടിയിട്ടുണ്ട്. നിലവില്‍ ഇവര്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ പിന്മാറാന്‍ സാധ്യതയുണ്ട്. കൂടുതല്‍ പദവികള്‍ ആര്‍ജെഡി നല്‍കുമോ എന്നാണ് അറിയാനുള്ളത്.

തേജസ്വിക്ക് മുന്നിലുള്ളത്

തേജസ്വിക്ക് മുന്നിലുള്ളത്

തേജസ്വിക്ക് ജയിക്കണമെങ്കില്‍ ജിതന്‍ റാം മാഞ്ചിയെയും മുകേഷ് സഹാനിയെയും ഒപ്പം കൂട്ടിയാല്‍ മാത്രം പോര. ഒവൈസിയെയും കൂടെ നിര്‍ത്തണം. അവര്‍ക്ക് അഞ്ച് സീറ്റുണ്ട്. എങ്കില്‍ മാത്രമേ 122 സീറ്റിന് മുകളിലേക്ക് പോകൂ. പക്ഷേ ഇങ്ങനെ സര്‍ക്കാരുണ്ടാക്കിയാലും അതിന് കെട്ടുറപ്പുണ്ടാവില്ല. നിതീഷിന്റെ പാര്‍ട്ടിയില്‍ നിന്ന് 17 പേര്‍ വന്നാല്‍ അത് പകുതിയില്‍ താഴെ മാത്രമേയാവൂ. അത് കൂറുമാറ്റ ചട്ടത്തിന്റെ പരിധിയില്‍ വരും. ഇവരെ ജയിപ്പിക്കേണ്ട കടമ ആര്‍ജെഡിയുടെ തലയില്‍ വരും. ഇതൊഴിവാക്കാന്‍ പകുതി എംഎല്‍എമാരെ തന്നെ തേജസ്വി ലക്ഷ്യമിടുന്നുണ്ട്.

കോണ്‍ഗ്രസ് ജാഗ്രതയില്‍

കോണ്‍ഗ്രസ് ജാഗ്രതയില്‍

കോണ്‍ഗ്രസ് കനത്ത ജാഗ്രതയിലാണ്. 19 എംഎല്‍എമാരെയും ചാക്കിട്ട് പിടിക്കാനാണ് ബിജെപിയുടെ പ്ലാന്‍. ജെഡിയുവും ഇതിന് പിന്നിലുണ്ട്. ഇവരുടെ കാര്യത്തില്‍ ആര്‍ജെഡി കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്. ജെഡിയു എംഎല്‍എമാരെ സംരക്ഷിക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. പക്ഷേ ബിജെപിക്ക് കീഴില്‍ ഇവര്‍ക്ക് യാതൊരു പദവിയും കിട്ടുന്നില്ലെന്നാണ് പരാതി. പുതിയ അധ്യക്ഷന്‍ ജനപ്രീതി കുറഞ്ഞ നേതാവാണെന്നതും പ്രതിസന്ധിയാണ്. നിതീഷ് കഴിഞ്ഞാല്‍ പാര്‍ട്ടിയെ ആര് നയിക്കും എന്ന ചോദ്യവും മുന്നിലുണ്ട്. അതാണ് ആര്‍ജെഡിയെ നല്ല ഓപ്ഷനായി ഇവര്‍ കാണാന്‍ കാരണം.

ആര്‍ജെഡിക്ക് ജയിക്കണം

ആര്‍ജെഡിക്ക് ജയിക്കണം

നിതീഷ് തല്‍ക്കാലം കൂറുമാറാനുള്ള സാധ്യത കുറവാണ്. പക്ഷേ ബിജെപി നേതാക്കള്‍ക്കെതിരെ ഒരുപാട് ക്രിമിനല്‍ കേസുകള്‍ ബീഹാറിലുണ്ട്. ഇത് പരിഹരിക്കാതെ നിതീഷിന് മുന്നോട്ട് പോകാനാവില്ല. നടപടിയെടുത്താല്‍ സഖ്യത്തില്‍ ബിജെപി പ്രശ്‌നമുണ്ടാക്കും. ഇത് സഖ്യം വിടാന്‍ കാരണമാകുമെന്ന് ഉറപ്പാണ്. അമിത് ഷാ നേരിട്ടാണ് ബീഹാറില്‍ ഇടപെടുന്നത്. ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ റിപ്പോര്‍ട്ടും അമിത് ഷായ്ക്ക് നല്‍കുന്നുണ്ട്. ലാലു പ്രസാദ് യാദവ് സംസ്ഥാനത്ത് തിരിച്ചെത്തിയാല്‍ അതിവേഗം ഈ സര്‍ക്കാര്‍ വീഴുമെന്ന് പല സീനിയര്‍ നേതാക്കളും പറയുന്നുണ്ട്.

English summary
jdu mla's may soon desert party, bihar ruling alliance have troubles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X