ജെഡിയു എംഎല്‍എയുടെ 'നാക്ക് പിഴുതെടുക്കും' എന്ന പ്രസ്താവന വിവാദമാകുന്നു
പാറ്റ്‌ന: തന്റെ പ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ചാല്‍ നാക്ക് പിഴുതെടുക്കുമെന്ന ജനതാദള്‍ യുണൈറ്റഡ് എംഎല്‍എയുടെ പ്രസ്താവന വിവാദമാകുന്നു. വിവാദപ്രസ്താവനക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.
ഭഗല്‍പൂര്‍ ജില്ലയിലെ ഗോപാല്‍പൂര്‍ എംഎല്‍എ ഗോപാല്‍ മണ്ഡല്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച നൗഗാചിയ ബസാറില്‍ നടന്ന ക്രിക്കറ്റ് മാച്ചില്‍ ഉണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ചാണ് തന്റെ പ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ചാല്‍ നാക്ക് പിഴുതെടുക്കുമെന്ന വിവാദ പ്രസ്താവന ഇറക്കിയത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജെഡിയു എംഎല്‍എയുടെ പ്രസ്താവന റിപ്പോര്‍ട്ടര്‍മാരോട് ആവശ്യപെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം ഈ സംഭവത്തെ വിശാല മതേതര സഖ്യത്തെ എതിര്‍ക്കാനുള്ള തുറുപ്പു ചീട്ടായി ഏറ്റെടുത്തിരിക്കുകയാണ്. ഇത് വിശാല മതേതര സഖ്യത്തിനെ കാര്യമായി ബാധിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് നന്ദ കിഷോര്‍ യാദവ് പറഞ്ഞു.
ജനങ്ങള്‍ വിരണ്ടിരിക്കുകയാണെന്നും നിതീഷ് കുമാറിന്റെ എംഎല്‍എ വളരെ സന്തോഷത്തിലാണെന്നും യാദവ് കൂട്ടിചേര്‍ത്തു. സംസാരിക്കുമ്പോള്‍ ജനങ്ങളുടെ പ്രതിനിധികള്‍ സൂക്ഷിച്ചു വേണം വാക്കുകള്‍ കൈകാര്യം ചെയ്യാനെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അശോക് ചൗധരി പറഞ്ഞു.
ഗോപാല്‍പൂരിലെ ജെഡിയു എംഎല്‍ ആദ്യമായല്ല വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ആര്‍ജെഡി എംഎല്‍എ രാഹുല്‍ തിവാരി അഭിപ്രായപെട്ടു. മതേതര സഖ്യത്തിന് അധികാരം കിട്ടിയ ആംഭത്തില്‍ തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയാണെന്നും രാഹുല്‍ തിവാരി കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications