കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര്‍ പിന്നെയും ബിജെപിയെ ചതിച്ചു... കശ്മീരില്‍ മലക്കം മറിഞ്ഞ് ജെഡിയു

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി എന്‍ഡിഎ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ നിര്‍ണായകമായ സമയത്ത് ഒരിക്കല്‍ കൂടി ബിജെപിയെ കൈവിട്ടിരിക്കുകയാണ് ജെഡിയു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമായിട്ടും അവര്‍ കൈവിട്ടതിന്റെ അമ്പരപ്പ് ബിജെപിക്കുണ്ട്. കശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ജെഡിയുവിന്റെ നിലപാടെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാംനാഥ് താക്കൂര്‍ പറഞ്ഞത്.

1

അതേസമയം ജെഡിയുവും ബിജെപി നേതൃത്വുവുമായി കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. നിതീഷ് കുമാറിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ നടപ്പാക്കിയതെന്ന് രാംനാഥ് താക്കൂര്‍ പറഞ്ഞതോടെ കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങളും ചര്‍ച്ചയായിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ എന്‍ഡിഎ സഖ്യത്തില്‍ ചേരാതെ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും ഈ അവസരത്തിലാണ്.

അതേസമയം അടുത്ത വര്‍ഷം ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം ബിജെപിക്കുള്ളില്‍ ശക്തമാവുന്നുണ്ട്. ഇത്തവണ അദ്ദേഹം മുഖ്യമന്ത്രിയാവില്ലെന്നും ചില ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബിജെപിയുമായി അഭിപ്രായ വ്യത്യാസം പതിവാണെന്ന തരത്തിലാണ് ജെഡിയു സംസാരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഭാരത് മാതാ കീ വിളി ഒഴിവാക്കാനും നേരത്തെ നിതീഷ് ശ്രമിച്ചിരുന്നു.

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകനുമാണ് നിതീഷ്. നിതീഷ് പട്‌ന യൂണിവേഴ്‌സിറ്റിയെ കേന്ദ്ര സര്‍വകലാശാലയാക്കി മാറ്റാനുള്ള തന്റെ ആവശ്യത്തെ മോദി തള്ളിയതായും നേരത്തെ നിതീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ അധിക കാലം എന്‍ഡിഎയില്‍ അദ്ദേഹം തുടരില്ലെന്നാണ് സൂചന. കേന്ദ്ര നേതാക്കളുമായി വേദി പങ്കിടുന്ന കാര്യത്തില്‍ അടക്കം കൂടുതല്‍ കടുത്ത നടപടികള്‍ നിതീഷ് കൊണ്ടുവരാനാണ് ഒരുങ്ങുന്നത്.

English summary
jdu not with kashmir bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X