കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാബിനറ്റ് ബെര്‍ത്തില്‍ ജെഡിയു മോദി സര്‍ക്കാരില്‍ നിന്ന് പുറത്തേക്ക്, നിതീഷ് കുമാറിന് അതൃപ്തി!!

Google Oneindia Malayalam News

പട്‌ന: സത്യപ്രതിജ്ഞയ്ക്ക് മുമ്പേ മോദി സര്‍ക്കാരില്‍ തമ്മിലടി. എന്‍ഡിഎ കക്ഷിയായ ജെഡിയു സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഒരു ക്യാബിനറ്റ് ബര്‍ത്ത് മാത്രം അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് നീക്കം. സര്‍ക്കാരിന്റെ ഭാഗമാവേണ്ടതില്ലെന്ന് ഇതോടെ നിതീഷ് കുമാര്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ സര്‍ക്കാരില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ബിജെപിയുടെ ഓഫര്‍ സ്വീകാര്യമല്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

1

അതേസമയം എന്‍ഡിഎയില്‍ തുടരുമെന്ന് നിതീഷ് വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഇല്ലെന്നും നിതീഷ് പറഞ്ഞു. ജെഡിയുവില്‍ നിന്ന് ഒരു ക്യാബിനറ്റ് മന്ത്രിയുണ്ടാവുമെന്നായിരുന്നു നേരത്തെ പുറത്തുവിട്ട വിവരങ്ങളില്‍ ഉണ്ടായിരുന്നത്. ആര്‍സിപി സിംഗിനായിരുന്നു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ കൂടുതല്‍ സീറ്റ് നേടിയിട്ടും ബിജെപി തങ്ങളെ അവഗണിച്ചു എന്നാണ് ജെഡിയു നേതാക്കള്‍ ഉന്നയിക്കുന്നത്.

ദില്ലിയില്‍ ബിജെപിയുടെ തീരുമാനത്തെ തുടര്‍ന്ന് നിതീഷ് കുമാറും ജെഡിയുവിന്റെ ഉന്നത നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ അമിത് ഷായുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ സര്‍ക്കാരിനെ കുറിച്ചുള്ള തീരുമാനങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. എന്നാല്‍ ജെഡിയുവിന്റെ അപ്രതീക്ഷിത നീക്കം ബിജെപിയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതാണ് ഇപ്പോഴത്തെ സമ്മര്‍ദ തന്ത്രത്തിന് പിന്നില്‍. 16 സീറ്റുകളാണ് ബീഹാറില്‍ നിന്ന് ജെഡിയു നേടിയത്. അതേസമയം ആര്‍സിപി സിംഗ് നിതീഷിന്റെ അടുപ്പക്കാരനായിട്ടാണ് അറിയപ്പെടുന്നത്. ബിജെപിയുടെ സര്‍ക്കാരിന്റെ ഭാഗമായാല്‍ എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടാകുമെന്ന തോന്നലും നിതീഷിനുണ്ട്. അതുകൊണ്ട് കൂടിയാണ് മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സൂചനയുണ്ട്.

മോദി മന്ത്രിസഭയിലെ ടോപ് ഫോര്‍ ആരായിരിക്കും, 5 പേര്‍ക്ക് സാധ്യത, എല്ലാം പ്രമുഖര്‍!!മോദി മന്ത്രിസഭയിലെ ടോപ് ഫോര്‍ ആരായിരിക്കും, 5 പേര്‍ക്ക് സാധ്യത, എല്ലാം പ്രമുഖര്‍!!

English summary
jdu pulls out of modi cabinet over ministerial berth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X