തേജസ്വി യാദവ് അഴിമതി വീരന്; പ്രതിപക്ഷ നേതാവാക്കരുതെന്ന് ജെഡിയു
പാറ്റ്ന: ബീഹാറില്‍ മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡിയുടെ നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് ജെഡിയു. തേജസ്വി യാദവിതിരെ നിരവധി അഴിമതി കേസുകളും ക്രിമിനല്‍ കേസുകളും നിലവിലുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കരുതെന്നും ജെഡിയു ആവശ്യപ്പെട്ടു.
ബീഹാറില്‍ ജെഡിയു-ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാമത്തെ ദിവസം ജെഡിയു നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ മേവാ ലാല്‍ ചൗധരിക്ക് രാജിവെയ്ക്കേണ്ടി വന്നിരുന്നു. നിരവധി അഴിമതിക്കേസുകളില്‍ പ്രതിയായ മേവാ ലാല്‍ ചൗധരിയെ മന്ത്രിയാക്കിയതിതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നത്. അതിന് പിന്നാലെയാണ് തേജസ്വിക്കെതിരെ അഴിമതി ആരോപണവുമായി ജെഡിയു രംഗത്തെത്തിയത്.
ജെഡിയു സംസ്ഥാന പ്രസിഡന്റ് വസിഷ്ട നാരായണ്‍ സിംഗ്, വര്‍ക്കിംഗ് പ്രസിഡന്റ് അശോക് ചൗധരി, വക്താവ് സഞ്ജയ് സിങ്, നീരക് കുമാര്‍, അജയ് അലോക് എന്നിവര്‍ പാട്നയില്‍ നത്തിയ വാര്‍ത്ത സമ്മേളനത്തില്‍ തേജസ്വിക്കെതിരെ ആഞ്ഞടിച്ചു. മേവാ ലാല്‍ ചൗധരിയുടെ നിയമനത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തേജസ്വി വിമര്‍ശിച്ചതാണ് ജെഡിയു നേതാക്കളെ ചൊടിപ്പിച്ചത്.
ഭാഗല്പൂര് ജില്ലയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രതിയാണ് ചൗധരി. 2010-2015 കാലയളവില്‍ ചൗധരി കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആയിരെിക്കയാണ് അഴിമതി നടന്നത്.
അഴിമതിക്കേസില്‍ പ്രതിയായ നേതാവിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയതിലൂടെ അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടാണ് വ്യക്തമായിരിക്കുന്നതെന്ന് ജെഡിയു നേതാക്കള്‍ അവകാശപ്പെട്ടു. അതേ സമയം തേജസ്വി അഴിമതിക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്നും തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ ഇക്കാര്യം മറച്ചുവെച്ചെന്നും ജെഡിയു നേതാക്കള്‍ ആരോപിച്ചു.തിരഞ്ഞെടുപ്പില്‍ അധികാരം കിട്ടിയില്ലെങ്കിലും തേജസ്വിയാദവിന്റെ നേതൃത്വത്തില്‍ 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിയാണ് ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി