Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം അപരിഷ്കൃത രാഷ്ട്രമായി മാറുന്നു;ജാർ‌ഖണ്ഡിലെ ആൾകൂട്ട ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെഡിയു

ജാർഖണ്ഡിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജെഡിയു ദേശിയ വക്താവ് പവൻ വർമ്മ. രാജ്യം ഒരു അപരിഷ്കൃത രാഷ്ട്രമായി മാറുന്നതിനുള്ള വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. അപരിഷ്കൃത രാഷ്ട്രത്തിലേക്കാണ് നമ്മൾ പോകുന്നതെന്ന് തരിച്ചറിയാൻ ഇനിയും എത്ര ആൾക്കൂട്ട ആക്രമണങ്ങളാണ് കാണേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ഒരു സ്ഥലത്ത് നമ്മുടെ ഭൂമിയെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും സഹിഷ്ണുതയെ കുറിച്ചും അഹിംസയെ കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുന്നു. എന്നാൽ മറ്റൊരു വശത്ത് പശുവിന്റെ പേരിൽ ഏറ്റവും പ്രാകൃതവും നിന്ദ്യവുമായ കൊലപാതകങ്ങൾ നടക്കുകയാണെന്നും പവൻ വർമ്മ പറഞ്ഞു.

Pavan verma

കഴിഞ്ഞ ദിവസമാണ് ജാർഖണ്ഡിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് ഒരാളെ ആൾക്കൂട്ടം തല്ലികൊന്നിരുന്നു. രണ്ട് പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലണ്. മർദനമേറ്റ അംഗപരിമിതനായ കലണ്ടുസ് ബാർലയാണു മരിച്ചത്. ഫാഗു കച്ചാപ്പ്, ഫിലിപ് ഹോറോ എന്നിവരാണ് റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+