കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി; ജെഡിയു ബിജെപിക്കെതിരെ മല്‍സരിക്കും, സഖ്യത്തിന് പരിധിയിട്ട് നിതീഷ്

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ജെഡിയു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചതും മികച്ച വിജയം നേടിയതും. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ ജെഡിയുവിന് മതിയായ പരിഗണന ലഭിക്കാത്തതില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കടുത്ത അമര്‍ഷമുണ്ട്. ബിഹാര്‍ മന്ത്രിസഭ വികസിപ്പിച്ച അദ്ദേഹം ബിജെപിക്ക് ഒരു മന്ത്രിപദവി മാത്രമാണ് നല്‍കിയത്. കേന്ദ്രത്തില്‍ ബിജെപി ചെയ്തതിനുള്ള പ്രതികാരമായിട്ടാണ് ഇതിനെ വിലയിരുത്തിയത്.

ബിജെപിക്കെതിരെ ജെഡിയു നിലപാട് കടുപ്പിച്ചിരിക്കുകയാണ് എന്നാണ് പുതിയ വാര്‍ത്ത. ബിജെപിയുമായുള്ള സഖ്യത്തിന് പരിധി നിശ്ചയിച്ചിരിക്കുകയാണ് പാര്‍ട്ടി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ മല്‍സരിക്കാനാണ് ജെഡിയുവിന്റെ തീരുമാനം. എല്ലായിടത്തും ജെഡിയു തനിച്ച് മല്‍സരിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഒറ്റയ്ക്ക് മല്‍സരിക്കും

ഒറ്റയ്ക്ക് മല്‍സരിക്കും

ബിഹാറില്‍ മാത്രം ബിജെപിയുമായി സഖ്യം മതി എന്നാണ് ജെഡിയുവിന്റെ തീരുമാനം. ബിഹാറിന് പുറത്ത് ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് ജെഡിയു അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ജെഡിയു തീരുമാനിച്ചു. ബിജെപിക്കെതിരെയും മല്‍സരിക്കും.

 നാല് സംസ്ഥാനങ്ങളില്‍

നാല് സംസ്ഥാനങ്ങളില്‍

ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിലെല്ലാം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എല്ലായിടത്തും ജെഡിയു തനിച്ച് മല്‍സരിക്കുമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. പട്‌നയില്‍ ചേര്‍ന്ന ജെഡിയു ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റേതാണ് തീരുമാനം.

 ഉന്നത നേതൃത്വങ്ങളുടെ തീരുമാനം

ഉന്നത നേതൃത്വങ്ങളുടെ തീരുമാനം

ജെഡിയുവിന്റെ മുതിര്‍ന്ന നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗമാണ് ബിഹാറിന് പുറത്ത് ബിജെപിക്കെതിരെ മല്‍സരിക്കാന്‍ തീരുമാനിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനും ജെഡിയു തീരുമാനിച്ചു. ബിഹാറില്‍ സഖ്യം തുടരും.

മോദി അവഗണിച്ചുവെന്ന് ആക്ഷേപം

മോദി അവഗണിച്ചുവെന്ന് ആക്ഷേപം

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ ജെഡിയുവിന് ഒരു മന്ത്രി പദവിയാണ് വാഗ്ദാനം ചെയ്തത്. ഇത് ജെഡിയു അംഗീകരിച്ചില്ല. തുടര്‍ന്നാണ് രണ്ടാം മോദി മന്ത്രിസഭയില്‍ അംഗമാകേണ്ട എന്ന് ജെഡിയു തീരുമാനിച്ചത്. ഇതിന് പ്രതികാരം ബിഹാറില്‍ ജെഡിയു നല്‍കുകയും ചെയ്തു.

ബിഹാറിലെ പ്രതികാരം ഇങ്ങനെ

ബിഹാറിലെ പ്രതികാരം ഇങ്ങനെ

ഏറെ കാലമായി ബിഹാറില്‍ മന്ത്രിസഭ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞാഴ്ചയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത്. എട്ട് ജെഡിയു നേതാക്കള്‍ക്ക് മന്ത്രിപദവി നല്‍കുകയായിരുന്നു നിതീഷ് കുമാര്‍. ഒരു പദവി മാത്രം ബിജെപിക്ക് മാറ്റിവെച്ചു.

 തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍ഡിഎ മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. 17 സീറ്റില്‍ മല്‍സരിച്ച ബിജെപി മുഴുവന്‍ സീറ്റിലും ജയിച്ചു. 17 സീറ്റില്‍ മല്‍സരിച്ച ജെഡിയു 16 സീറ്റിലും ജയിച്ചു. സഖ്യകക്ഷിയായ എല്‍ജെപി അഞ്ച് സീറ്റിലും ജയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ജെഡിയുവിന് മതിയായ പരിഗണന ബിജെപി നല്‍കിയില്ലെന്ന് നിതീഷ് കുമാറുമായി ബന്ധമുള്ളവര്‍ പറയുന്നു.

മോദി മന്ത്രിസഭയില്‍ അംഗമാകില്ല

മോദി മന്ത്രിസഭയില്‍ അംഗമാകില്ല

മോദി മന്ത്രിസഭയില്‍ ഇനി മന്ത്രിയാകേണ്ട എന്നാണ് ജെഡിയു എടുത്തിരിക്കുന്ന തീരുമാനമെന്ന് ജെഡിയു നേതാവ് എസ്പി ത്യാഗി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ബിജെപി കുടത്ത ഭാഷയിയിലാണ് പ്രതികരിച്ചത്. ജെഡിയുവിന്റെ തീരുമാനം എന്‍ഡിഎ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിതീഷ് സ്വാര്‍ഥനായ നേതാവാണെന്ന് ബിജെപി നേതാവ് ഗോപാല്‍ നാരായണ്‍ സിങ് കുറ്റപ്പെടുത്തി.

രാഹുലിന്റെ ജനനത്തിന് സാക്ഷിയായ നഴ്‌സ്; രാജമ്മയെ ചേര്‍ത്തുപിടിച്ച് രാഹുല്‍, വയനാട് പര്യടനം...രാഹുലിന്റെ ജനനത്തിന് സാക്ഷിയായ നഴ്‌സ്; രാജമ്മയെ ചേര്‍ത്തുപിടിച്ച് രാഹുല്‍, വയനാട് പര്യടനം...

English summary
Janata Dal United to contest upcoming assembly elections alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X