കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടെനിന്ന് ബിജെപിക്ക് പണി കൊടുത്ത് ജെഡിയു; ബിജെപിക്കെതിരെ മല്‍സരിക്കും!! അമിത് ഷാ കാണുംമുമ്പ്

Google Oneindia Malayalam News

ദില്ലി: ബിഹാറില്‍ ബിജെപി സര്‍ക്കാരിന്റെ ഭാഗമായത് നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവുമായി സഖ്യം ചേര്‍ന്നാണ്. സഖ്യമുണ്ടെങ്കിലും പരസ്പരം കൊമ്പുകോര്‍ത്താണ് സര്‍ക്കാരിന്റെ പ്രയാണം. ഏറ്റവും ഒടുവില്‍ ഇവര്‍ക്കിടയിലെ പ്രശ്‌നം ലോക്‌സഭാ സീറ്റുകള്‍ വീതം വയ്ക്കുന്ന കാര്യത്തിലാണ്.

ഇതുസംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജെഡിയു നേതാക്കളെ കാണാന്‍ ഇരിക്കുകയാണ്. അതിനിടെ, ജെഡിയു വീണ്ടും ഉടക്കിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തനിച്ച് മല്‍സരിക്കുമെന്നാണ് ജെഡിയു അറിയിച്ചിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ജെഡിയുവിന്റെ തീരുമാനം. അതിന്റെ കാരണം വിശദീകരിക്കാം.....

 നാല് സംസ്ഥാനങ്ങള്‍

നാല് സംസ്ഥാനങ്ങള്‍

ഛത്തീസഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുന്നത്. ഇവിടെ ഒറ്റയ്ക്ക് മല്‍സരിക്കുമെന്നാണ് ജെഡിയു അറിയിച്ചിരിക്കുന്നത്. ജെഡിയു ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പറഞ്ഞാല്‍ ബിജെപിയുമായി സഖ്യം ചേരില്ലെന്ന് സാരം. അങ്ങനെ വന്നാല്‍ ബിജെപിക്കെതിരെയും അവര്‍ മല്‍സരിക്കും.

നിലനില്‍പ്പിനെ ബാധിക്കും

നിലനില്‍പ്പിനെ ബാധിക്കും

ബിഹാറില്‍ സഖ്യമുണ്ടാക്കി അധികാരം പങ്കിടുന്ന വേളയില്‍ തന്നെയാണ് മറ്റു സംസ്ഥാനങ്ങളില്‍ പരസ്പരം മല്‍സരിക്കുന്നത്. ഈ പ്രതിസന്ധി ബിഹാറില്‍ സര്‍ക്കാരിന് തിരിച്ചടിയാകും. എന്നാല്‍ ജെഡിയുവന് ബിഹാറിനെ പോലെ സ്വാധീനമുള്ള സംസ്ഥാനങ്ങളല്ല ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. പക്ഷേ, അവര്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നിലുള്ള കാരണം വേറെയാണ്.

സമ്മര്‍ദ്ദം ലക്ഷ്യമിടുന്നത്

സമ്മര്‍ദ്ദം ലക്ഷ്യമിടുന്നത്

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. ഇവിടെ ജെഡിയു ബിജെപിക്കെതരെ മല്‍സരിച്ചാല്‍ ബിജെപിക്ക് ക്ഷീണമാണ്. ഇത്തരത്തില്‍ പ്രഖ്യാപനംനടത്തി ബിജെപിക്ക് സമ്മര്‍ദ്ദമുണ്ടാക്കുകയാണ് ജെഡിയു. അവരുടെ ലക്ഷ്യം ബിഹാര്‍ തന്നെ.

കൂടുതല്‍ സീറ്റ് വേണം

കൂടുതല്‍ സീറ്റ് വേണം

ബിഹാറിലെ ലോക്‌സഭാ സീറ്റുകള്‍ വീതം വയ്ക്കുന്ന കാര്യത്തില്‍ ബിജെപിയും ജെഡിയുവും തര്‍ക്കത്തിലാണ്. കൂടുതല്‍ സീറ്റ് വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ജെഡിയുവിന്റെ പുതിയ തീരുമാനം.

അമിത് ഷാ എത്തിയാല്‍

അമിത് ഷാ എത്തിയാല്‍

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒരിടത്തും ജെഡിയുവിന് സ്വാധീനമില്ല. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നതുമാണ്. രാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെയുള്ള സോഷ്യലിസറ്റ് നേതാക്കള്‍ക്ക് ശക്തമായ പിന്തുണയുള്ള സംസ്ഥാനങ്ങളാണിതെന്ന് ജെഡിയു പറയുന്നു. ഇവിടങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അവര്‍ പറയുന്നു. അമിത് ഷാ ജെഡിയു നേതാക്കളുമായി സമവായ ചര്‍ച്ച നടത്തുമെന്നാണ് വിവരം.

English summary
JD(U) to fight BJP in Rajasthan, MP, Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X