പണിതുടങ്ങി ജെഡിയു; ബിഹാറിന് പ്രത്യേക പദവി ആവശ്യപ്പെടും, ഉന്നതാധികാരസമിതിയില്‍ തീരുമാനം
ന്യൂഡല്‍ഹി: ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ജെഡിയു. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം, സര്‍ക്കാര്‍ രൂപീകരണം, എംപിമാരുടെ സത്യപ്രതിജ്ഞ എന്നിവക്ക് ശേഷം ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യം വീണ്ടും ജെഡിയു ഉന്നയിച്ചത്. നിതീഷ് കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ കേന്ദ്രമന്ത്രിമാരും ജെഡിയു നേതാക്കളും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടി എംപിമാരും പങ്കെടുത്തു.
യോഗത്തില്‍ പല സുപ്രധാന തീരുമാനങ്ങളും ആവശ്യങ്ങളും ഉയര്‍ന്നു. അതിനിടെ പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് ഝായെ ജെ ഡി യു വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തു. കേന്ദ്ര സര്‍ക്കാരിനോടുള്ള ദീര്‍ഘകാലമായുള്ള ആവശ്യമായ ബിഹാറിന് പ്രത്യേക കാറ്റഗറി പദവി എന്നത് ഉടന്‍ നല്‍കണം എന്ന് പാര്‍ട്ടി തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ നിര്‍ദേശത്തിലാണ് ആവശ്യം ആവര്‍ത്തിച്ചത്. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ബീഹാര്‍ മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ബീഹാറിലെ രാഷ്ട്രീയ നേതാക്കളെല്ലാവരും സംസ്ഥാനത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി പ്രത്യേക പദവിക്ക് വേണ്ടി ദീര്‍ഘകാലമായി വാദിക്കുന്നുണ്ട്.
ഈ പദവി കൈവരിച്ചാല്‍ കേന്ദ്രത്തില്‍ നിന്നുള്ള നികുതി വരുമാനത്തില്‍ സംസ്ഥാനത്തിന്റെ വിഹിതം വര്‍ധിപ്പിക്കും. കൂടാതെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ എന്നിവര്‍ക്കുള്ള സംവരണം ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ജെഡിയു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നേരത്തെ ബിഹാര്‍ സര്‍ക്കാര്‍ ഇത് തീരുമാനിച്ചിരുന്നെങ്കിലും പാട്ന ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ദേശീയ എക്സിക്യൂട്ടീവ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു. ബീഹാറിലെ 243 അംഗ നിയമസഭയിലേക്ക് 2025 ഒക്ടോബറില്‍ ആണ് വോട്ടെടുപ്പ് നടക്കുക. 2024-ലെ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും തീരുമാനമായി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മന്ത്രിമാര്‍ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകതയും എക്സിക്യൂട്ടീവ് ഊന്നിപ്പറഞ്ഞു. പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ബൂത്ത് തലത്തില്‍ എത്തുന്നുവെന്ന് ഉറപ്പാക്കണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യോഗം അഭിനന്ദിച്ചു. ഇത്തവണ ബിജെപിക്ക് ലോക്സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല.
അതിനാല്‍ തന്നെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍ഡിഎ പാളയത്തില്‍ തിരിച്ചെത്തിയ ജെഡിയു, ടിഡിപി കക്ഷികളുടെ പിന്‍ബലത്തിലാണ് മൂന്നാം എന്‍ഡിഎ സര്‍ക്കാരിന് ബിജെപി നേതൃത്വം നല്‍കിയത്. ലോക്സഭയില്‍ 12 സീറ്റുകള്‍ കൈവശമുള്ള ജെഡിയുവിന്റെ പിന്തുണയെ ആശ്രയിക്കുന്നതിനാല്‍ ബീഹാറിന് പ്രത്യേക കാറ്റഗറി പദവി എന്ന ആഹ്വാനത്തിന് ഈ സമയത്ത് വലിയ പ്രാധാന്യമുണ്ട്.
കാലങ്ങളായുള്ള ആവശ്യം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കാം എന്നാണ് ജെഡിയുവിന്റെ കണക്കുകൂട്ടല്‍. പ്രത്യേക പദവി ലഭിച്ചാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് ജെഡിയുവിന് നല്കുന്ന ഊര്‍ജം ചെറുതായിരിക്കില്ല. അതേസമയം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയിലെ ഇരട്ടത്താപ്പ് അപ്പോള്‍ ചോദ്യം ചെയ്യപ്പെടും.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications