കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കുരുക്കി ജെഡിയു; മുത്തലാഖ് ബില്ല് രാജ്യസഭ കടക്കാന്‍ അല്‍പ്പം വിയര്‍ക്കും

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ കടന്ന മുത്തലാഖ് ബില്ല് രാജ്യസഭയില്‍ കൂടി പാസാക്കാന്‍ ബിജെപി കഠിന പരിശ്രമത്തിലാണ്. നരേന്ദ്ര മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമായും ഉന്നയിച്ച വിഷയമായിരുന്നു മുസ്ലിംകള്‍ക്കിടയിലെ മുത്തലാഖ്. രാജ്യസഭ പല തവണ തള്ളിയ ബില്ലാണിത്. എന്നാല്‍ ഇത്തവണ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സാഹചര്യത്തില്‍ ബില്ല് പാസാക്കാന്‍ പ്രയാസമുണ്ടാകില്ല എന്ന് കരുതുന്നു.

20

വിവരാവകാശ നിമയത്തിന്റെ കാര്യത്തില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ നീക്കം വിജയിച്ചിരുന്നു. പക്ഷേ, മുത്തലാഖ് വിഷയം കുറച്ചുകൂടി സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കും. കാരണം സഖ്യകക്ഷിയായ ജെഡിയു മുത്തലാഖ് ബില്ലിന് എതിരാണ്. ലോക്‌സഭയില്‍ അവര്‍ മുത്തലാഖിനെതിരെ നിലപാടെടുത്തിരുന്നു. പക്ഷേ, ബിജെപിക്ക് മതിയായ അംഗങ്ങളുടെ പിന്‍ബലമുള്ളതിനാല്‍ ജെഡിയുവിന്റെ പ്രതിഷേധം തടസമായില്ല.

രാജ്യസഭയില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തില്‍ സഖ്യകക്ഷിയായ ജെഡിയു ബില്ലിനെ എതിര്‍ക്കുന്നത് കനത്ത തിരിച്ചടിയാകും. വിവാഹ മോചനം നടത്തുന്ന മുസ്ലിം യുവാക്കളെ കുറ്റവാളിയായി കാണുന്ന ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ജെഡിയു വക്താവ് കെസി ത്യാഗി പറഞ്ഞു. ഒരു വിഭാഗത്തിന് നിലവിലെ വ്യവസ്ഥിതിയില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഈ നിയമം കാരണമാകുമെന്നും ത്യാഗി പറഞ്ഞു.

അമേരിക്ക ചതിച്ചു; മുന്‍തീരുമാനം മാറ്റി, പാകിസ്താന് കോടികളുടെ സൈനിക സാങ്കേതിക വിദ്യഅമേരിക്ക ചതിച്ചു; മുന്‍തീരുമാനം മാറ്റി, പാകിസ്താന് കോടികളുടെ സൈനിക സാങ്കേതിക വിദ്യ

തിങ്കളാഴ്ചയാണ് മുത്തലാഖ് ബില്ല് രാജ്യസഭ പരിഗണിക്കുക. ജെഡിയുവിന് ആറ് അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. 240 അംഗങ്ങളാണ് രാജ്യസഭയില്‍. 121 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിന് സാധിക്കും. ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയുടെ സഹായം ബിജെപി തേടിയേക്കും.

English summary
JDU will oppose triple talaq bill in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X