കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; ഐഐടി പ്രവേശനത്തിന് യോഗ്യത നേടിയത് 18,138 വിദ്യാർത്ഥികൾ...

360ൽ 337 മാർക്ക് നേടിയാണ് പ്രണവ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

Google Oneindia Malayalam News

ദില്ലി: ഈ വർഷത്തെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ(ജെഇഇ) അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. പഞ്ചകുള സ്വദേശി പ്രണവ് ഗോയലിനാണ് ഒന്നാം റാങ്ക്. 360ൽ 337 മാർക്ക് നേടിയാണ് പ്രണവ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. കോട്ടയിൽ നിന്നുള്ള സാഹിൽ ജെയിൻ, ദില്ലിയിലെ കൈലാഷ് ഗുപ്ത എന്നിവർ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി. കോട്ടയിലെ മീനാൾ പരേഖ് പെൺകുട്ടികൾക്കിടയിൽ ഒന്നാം സ്ഥാനത്തെത്തി.

രാജ്യത്തെ ഐഐടികളിലും, എൻഐടികളിലും ബിടെക്ക് പ്രവേശനത്തിനായി നടത്തുന്ന യോഗ്യത പരീക്ഷയാണ് ജെഇഇ അഡ്വാൻസ്ഡ്. ആകെ 1.55 ലക്ഷം വിദ്യാർത്ഥികളാണ് മെയ് 20ന് നടന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയവരിൽ 18,138 വിദ്യാർത്ഥികൾ ഐഐടി പ്രവേശനത്തിന് യോഗ്യത നേടി. ഇതിൽ 16062 പേരും ആൺകുട്ടികളാണ്. 2076 പെൺകുട്ടികളും പരീക്ഷയിൽ യോഗ്യത നേടി.

jeeadvanced2018

ഐഐടി ദില്ലി സോണിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ യോഗ്യത നേടിയത്. രാജ്യത്തെ 23 ഐഐടികളിലായി ആകെ 11279 സീറ്റുകളാണുള്ളത്. results.jeeadv.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ നമ്പറും, ജനന തീയതി, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകിയാൽ ഫലമറിയാനാകും.

English summary
jee advanced 2018 result announced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X