കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ 2020 ഫലം പ്രഖ്യാപിച്ചു;ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജെഇഇ അഡ്വാൻസ്ഡ് 2020 പരീക്ഷഫലം പ്രഖ്യാപിച്ചു. ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും. വിദ്യാര്‍ത്ഥിക്ക് ഫലം jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാം.

1.6 ലക്ഷം പേര്‍ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ 96 ശതമാനം പേര്‍ പരീക്ഷ എഴുതി. സെപ്തംബര്‍ 27 നായിരുന്നു പരീക്ഷ. രണ്ട് ഘട്ടമായി രാവിലെ 9 മുതല്‍ 12 വരേയും 2-30 മുതല്‍ 5-30 വരെയുമാണ് നടന്നത്.

jee

ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ 23 ഐഐടികളിലേക്കുള്ള പ്രവേശന പ്രക്രിയ ഉടന്‍ ആരംഭിച്ചേക്കും. ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റിയാണ് ഐഐയിലേക്കുള്ള അഡ്മിഷന്‍ പ്രോസസ് നടത്തുന്നത്.

പരീക്ഷക്ക് പിന്നാലെ സെപ്തംബര്‍ 29 ന് ഐഐടി ദില്ലി ഉത്തരസൂചിക പുറത്തിറക്കിയിരുന്നു.

ഫലം പരിശോധിക്കുന്നതിനായി jeeadv.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ ജെഇഇ അഡ്വാന്‍സ് ഫലം 2020 എന്ന ലിങ്കില്‍ പ്രവേശിക്കുക. സ്‌ക്രീനില്‍ ഒരു പുതിയ പേജ് കാണാന്‍ കഴിയും.

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

സെപ്തംബര്‍ 11 നായിരുന്നു ജെഇഇ മെയിന്‍ പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത്. 24 പേരായിരുന്ന്ു ടോപ് സ്‌കോര്‍ നേടിയത്. 74 ശതമാനം വിദ്യാര്‍ത്ഥികളായിരുന്നു മെയിന്‍ പരീക്ഷയെഴുതിയത്. ഏപ്രിലില്‍ നടക്കേണ്ട പരീക്ഷ കൊവിഡ് കാരണം രണ്ട് തവണ മാറ്റിവെക്കുകയായിരുന്നു.

 കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്; വ്യാപക വിമർശനം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്; വ്യാപക വിമർശനം

English summary
JEE advanced 2020: results declared by IIT Delhi, Know Your Result Details Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X