ജെഇഇ അഡ്വാന്‍സ്ഡ് 2023: പരീക്ഷാഫലം പുറത്ത്, അറിയേണ്ട കാര്യങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ഐ ഐ ടികള്‍, ഐ ഐ എസ് സി, ഐ ഐ എസ് ഇ ആര്‍ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് സംഘടിപ്പിച്ച ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷ ഫലം പുറത്ത്. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഡ്വാന്‍സ്ഡിന് ഹാജരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാവിലെ 10 മണി മുതല്‍ jeeadv.ac.in എന്ന ഐ ഐ ടി ജെ ഇ ഇയുടെ ഔദ്യോഗിക സൈറ്റിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.

രാജ്യത്ത് ജെ ഇ ഇ അഡ്വാന്‍സ്ഡിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന 23 ഐ ഐ ടികളുണ്ട്. ബോംബെ, ഡല്‍ഹി, മദ്രാസ്, കാന്‍പുര്‍, ഖരഗ്പുര്‍, ഗുവാഹാട്ടി, റൂര്‍ഖി, ധന്‍ബാദ്, വാരാണസി, ഭിലായ്, ഭുവനേശ്വര്‍, ധാര്‍വാഡ്, ഗാന്ധിനഗര്‍, ഗോവ, ഹൈദരാബാദ്, ഇന്ദോര്‍, ജമ്മു, ജോധ്പുര്‍, മാണ്‍ഡി, പാലക്കാട്, പട്ന, റോപ്പര്‍, തിരുപ്പതി. എന്നിവിടങ്ങളിലെ ഐ ഐ ടികളിലാണ് പ്രവേശനം ലഭിക്കുക.












Click it and Unblock the Notifications