ജെഇഇ മെയിന്‍- എഞ്ചീനിയറിങ് പേപ്പര്‍ 2 ബുധനാഴ്ച തുടങ്ങും: പരീക്ഷ ജനുവരി 16 വരെ!
ദില്ലി: ജോയിന്റ് എന്‍ട്രന്‍സ് എക്സാം മെയിന്‍ ജനുവരി എട്ടിന് തുടങ്ങി. എഞ്ചിനീയറിങ് പരീക്ഷയുടെ രണ്ടാം പേപ്പര്‍ ഇന്ന്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാം ജനുവരി 8 മുതല്‍ 16 വരെയാണ് നടത്തുക. ചൊവ്വാഴ്ച്ച നടന്ന പേപ്പര്‍ 2 എക്സാം ബിആര്‍ക്, ബി പ്ലാനിങിനും പേപ്പര്‍ 1 ബിഇ, ബിടെക് പരീക്ഷകള്‍ ഇന്നും നടക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്. സിബിഎസ്ഇ നടത്തിക്കൊണ്ടിരുന്ന പരീക്ഷ ആദ്യമായാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്നത്.
അണികൾ കൂട്ടത്തോടെ അറസ്റ്റിലായിട്ടും അനങ്ങാതെ ബിജെപി നേതൃത്വം; പ്രതിഷേധം കനക്കുന്നു
വിവിധ ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുന്നത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. ഉച്ചയ്ക്കുള്ള ഷിഫ്റ്റ് 12.30ന് ആരംഭിക്കും. സെന്റര്‍ ലൊക്കേറ്റര്‍ ഫീച്ചര്‍ ഇത്തവണ പരീക്ഷകേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കുട്ടികള്‍ക്ക് എളുപ്പാമാകും. ഇത് എന്‍ടിഎ വൈബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷയ്ക്ക് ഡ്രെസ് കോഡില്ലെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഹിജാബ് നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല.