കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യൻ ഹാക്കറുടെ സഹായം; ജെഇഇ പരീക്ഷ എഴുതിയത് 820 പേർ, പ്രതിയെ സിബിഐ കസ്റ്റഡിയിൽ വിട്ടു

Google Oneindia Malayalam News

ന്യൂഡൽഹി: ജെ ഇ ഇ പരീക്ഷയിൽ റഷ്യൻ പൗരൻ നടത്തിയ ഹാക്കിങ് വഴി 820 വിദ്യാർത്ഥികൾ പരിക്ഷ എഴുതിയെന്ന് സിബിഐ. ഡൽഹി കോടതിയിലാണ് സിബിഐ ഈ കാര്യം അറിയിച്ചത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ മിഖായേൽ ഷർഗിനെ രണ്ട് ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു.

സംഭവമായി ബന്ധപ്പെട്ട് 24 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതത്.സാക്കിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ മിഖായേൽ ഷർഗിനെ വിമാന താവളത്തിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ അന്വേഷണമായി സഹകരിക്കുന്നില്ലന്നും സിബിഐ കോടതിയെ അറിയിച്ചു. ഇയാൾ ഒരു പ്രഫഷണൽ ഹാക്കറാണെന്നും സിബിഐ അറിയിച്ചു.

cbi

പ്രശസ്ത കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ജെ ഇ ഇ പരീക്ഷയ്ക്കായി നിർമ്മിച്ച സോഫ്റ്റ്വെയറാണ് ഇയാൾ ഹാക്ക് ചെയ്തത്. 2021 സെപറ്റംബറിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റഷ്യൻ പൌരന് കേസുമായുള്ള ബന്ധം വ്യക്തമായത്. ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ നിന്നാണ് ഹാക്കിങ്ങിനുള്ള ആക്സ്സ് ലഭിച്ചതെന്നാണ് സിബിഐ നിഗമനം.

കശ്മീരിലെ പഹാരി സമൂദായത്തിന് പട്ടികവർഗ സംവരണം പ്രഖ്യാപിച്ച് അമിത് ഷാ, 'സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം'കശ്മീരിലെ പഹാരി സമൂദായത്തിന് പട്ടികവർഗ സംവരണം പ്രഖ്യാപിച്ച് അമിത് ഷാ, 'സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം'

റിമോട്ട് കണ്ട്രോളിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ എഴുതുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥികളുടെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്ക് ഷീറ്റുകൾ, യൂസർ ഐഡികൾ, പാസ്‌വേഡുകൾ, പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ എന്നിവ സെക്യൂരിറ്റിയായി പ്രതികൾ വാങ്ങിയതായാണ് റിപ്പോർട്ട്. 15 ലക്ഷം രൂപവരെ പരീക്ഷ എഴുതാൻ ഒരാളിൽ നിന്ന് ഈടാക്കിയതായാണ്
ടൈംസ് ഓഫ് ഇന്ത്യ സിബിഐ വക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

കോപ്പിയടിച്ച വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേസിൽ ഡൽഹി , ഇൻഡോർ, ബെംഗളൂരു , പുണെ, ജംഷഡ്‌പുർ, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സാധനങ്ങൾ കണ്ടെടുത്തിരുന്നു. 25 ലാപ്‌ടോപ്പുകൾ,ഏഴ് കംപ്യൂട്ടറുകൾ, 30 ഓളം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ, എന്നിവയാണ് പിടിച്ചെടുത്തത്. ഹാക്കിങ്ങിന് ഉപയോഗിച്ചെന്ന് കരുതുന്ന മറ്റ് വസ്തുക്കളും കണ്ടെടുത്തു.

 പഞ്ചാബില്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍; വെടിയുതിര്‍ത്ത് ബി.എസ്.എഫ് പഞ്ചാബില്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍; വെടിയുതിര്‍ത്ത് ബി.എസ്.എഫ്

English summary
JEE exam hacking Fraud Russian hacker Mikhail Shargin allegedly aided cheating by 820 students cbi to court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X