പ്രതിഷേധങ്ങൾക്കിടെ ജെഇഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം, കേരളത്തിൽ 13 കേന്ദ്രങ്ങൾ, ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെയിലും രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്ട്രെന്സ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷകള്‍ ആരംഭിച്ചിരിക്കുന്നത്. ഈ മാസം ആറ് വരെ നടക്കുന്ന പരീക്ഷകള്‍ക്കായി രാജ്യത്ത് 660 കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏഴ് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷക്കായുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ 13 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. വയനാട് ജില്ല ഒഴിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ജെഇഇ പരീക്ഷയ്ക്ക് കേന്ദ്രങ്ങളുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പരീക്ഷയുടെ ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഏജന്‍സിക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷ ചുമതലയുള്ള അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ മാര്‍ഗനിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. രോഗ വ്യാപന മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യം ഒരുക്കും. ആവശ്യമെങ്കില്‍ ആരോഗ്യവകുപ്പിന്റെ സഹായം തേടും.
Recommended Video
അതേസമയം, പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കൊവിഡ്- പ്രളയ ബാധിത മേഖലയില്‍ നിന്ന് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഇതിനിടെ, കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ വാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേന്ദ്ര വിദ്യാഭ്യസ മന്ത്രി രമേഷ് പൊക്രിയാല്‍ എല്ലാ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
അതേസമയം, കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച നടത്തിയിരുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications