കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങൾക്കിടെ ജെഇഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം, കേരളത്തിൽ 13 കേന്ദ്രങ്ങൾ, ഹൈക്കോടതിയിൽ ഹർജി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെയിലും രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രെന്‍സ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷകള്‍ ആരംഭിച്ചിരിക്കുന്നത്. ഈ മാസം ആറ് വരെ നടക്കുന്ന പരീക്ഷകള്‍ക്കായി രാജ്യത്ത് 660 കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏഴ് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷക്കായുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

jee

കേരളത്തില്‍ 13 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. വയനാട് ജില്ല ഒഴിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ജെഇഇ പരീക്ഷയ്ക്ക് കേന്ദ്രങ്ങളുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പരീക്ഷയുടെ ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഏജന്‍സിക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷ ചുമതലയുള്ള അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ മാര്‍ഗനിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. രോഗ വ്യാപന മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യം ഒരുക്കും. ആവശ്യമെങ്കില്‍ ആരോഗ്യവകുപ്പിന്റെ സഹായം തേടും.

Recommended Video

cmsvideo
മോദിയെ കണ്ടം വഴി ഓടിച്ച് ജനങ്ങള്‍

അതേസമയം, പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കൊവിഡ്- പ്രളയ ബാധിത മേഖലയില്‍ നിന്ന് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഇതിനിടെ, കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ വാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേന്ദ്ര വിദ്യാഭ്യസ മന്ത്രി രമേഷ് പൊക്രിയാല്‍ എല്ലാ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

കടന്നു കയറിയത് ഇന്ത്യയെന്ന് ചൈന; സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈനീസ് വക്താവ്കടന്നു കയറിയത് ഇന്ത്യയെന്ന് ചൈന; സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈനീസ് വക്താവ്

അതേസമയം, കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച നടത്തിയിരുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്.

 മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ച്ച ദുഃഖാചരണം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ച്ച ദുഃഖാചരണം

അണ്‍ലോക്ക് നാലാം ഘട്ടം ഇന്ന് മുതല്‍; പൊതുപരിപാടികള്‍ക്ക് വിലക്കില്ല; മറ്റ് ഇളവുകള്‍അണ്‍ലോക്ക് നാലാം ഘട്ടം ഇന്ന് മുതല്‍; പൊതുപരിപാടികള്‍ക്ക് വിലക്കില്ല; മറ്റ് ഇളവുകള്‍

ജിഡിപി റിപ്പോര്‍ട്ട്; സാമ്പത്തിക ദുരന്തം മുൻകൂട്ടിപ്പറഞ്ഞു, മോദി സർക്കാരിനെ ലജ്ജിപ്പിക്കുന്ന കാര്യംജിഡിപി റിപ്പോര്‍ട്ട്; സാമ്പത്തിക ദുരന്തം മുൻകൂട്ടിപ്പറഞ്ഞു, മോദി സർക്കാരിനെ ലജ്ജിപ്പിക്കുന്ന കാര്യം

English summary
JEE exams begin today amid protests, Bombay HC to hear postponement of exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X