കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത വർഷം ജെഇഇ മെയിൻ പരീക്ഷ നടത്തുക നാല് തവണ; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

Google Oneindia Malayalam News

ദില്ലി: അടുത്ത വർഷം എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്‍റ് എന്‍ട്രന്‍സ് എക്സാനിമിഷേന്‍ (മെയിന്‍) നടത്തുക നാല് തവണകളായി. പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നടപടികൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 2021 ജനുവരി 15 വരെയാണ് അപേക്ഷിക്കുവാനുള്ള സമയം.

jee main 2021

അടുത്ത അധ്യായന വര്‍ഷം മുതല്‍ ഫെബ്രുവരി, മാര്‍ച്ച്,ഏപ്രില്‍, മേയ് എന്നിങ്ങനെ നാലുഘട്ടങ്ങളിലായി നടത്തുവാനാണ് തീരുമാനം. പരീക്ഷ എഴുതുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍‌ടിഎ) jeemain.nta.nic.in. എന്ന വെബ് സൈറ്റ് വഴി രജിസ്ട്രേഷന്‍ നടത്താം.

ജെജെഇ മെയിന്‍ 2021 ന്റെ ആദ്യ സെഷന്‍ ഫെബ്രുവരി 22 മുതല്‍ 25 വരെ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. 13 ഭാഷകളിലായി നടക്കുന്ന പരീക്ഷയില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഭാഷ തിരഞ്ഞെടുക്കണം. ഇത് പിന്നീട് മാറ്റുവാന്‍ സാധിക്കില്ല.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബോര്‍ഡ് എക്സാമുകള്‍ പല സമയങ്ങളില്‍ നടക്കുന്നതിനാല്‍ ജെജെഇ മെയിന്‍ ബാധിക്കില്ല എന്നുറപ്പു വരുത്തുവാനാണ് നാലുഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നെന്ന് എന്‍ടിഎ പറഞ്ഞു.

ആദ്യ തവണ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ പറ്റിയില്ലെങ്കില്‍ അധ്യായന വര്‍ഷം നഷ്ടപ്പെടുത്താതെ അടുത്ത തവണ മെച്ചപ്പെട്ട സ്കോറുകള്‍ നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ആദ്യ ശ്രമത്തിലെ തെറ്റുകള്‍ തിരുത്തി മെച്ചപ്പെട്ട രീതിയില്‍ പരീക്ഷയെ സമീപിക്കുവാന്‍ ഇതു സഹായിക്കും.

മന്ത്രി വി മുരളീധരൻ ദ്വിദിന സന്ദർശനത്തിനായി ഒമാനിലേക്ക്;വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുംമന്ത്രി വി മുരളീധരൻ ദ്വിദിന സന്ദർശനത്തിനായി ഒമാനിലേക്ക്;വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

 യുഡിഎഫ് നീക്കം ഏറ്റു? പുതുവർഷത്തിൽ മാണി സി കാപ്പൻ യുഡിഎഫിൽ? അണിയറയിൽ ഒരുങ്ങുന്നത് യുഡിഎഫ് നീക്കം ഏറ്റു? പുതുവർഷത്തിൽ മാണി സി കാപ്പൻ യുഡിഎഫിൽ? അണിയറയിൽ ഒരുങ്ങുന്നത്

'കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് 25,000 സൈനികർ ശൗര്യ ചക്ര തിരിച്ച് നൽകിയോ? സത്യം ഇതാണ്'കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് 25,000 സൈനികർ ശൗര്യ ചക്ര തിരിച്ച് നൽകിയോ? സത്യം ഇതാണ്

English summary
JEE Main 2020 Registration Started, Will Held In 4 Sessions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X