കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 24 പരീക്ഷാര്‍ത്ഥികള്‍ക്ക് ടോപ് സ്കോർ!!

Google Oneindia Malayalam News

ദില്ലി: ജെഇഇ മെയിന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം വിജയം നേടാനായി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിച്ചത്. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം. ജെഇഇ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ നേരത്തെ കോവിഡിനെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവെച്ചിരുന്നു. എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് അഡ്മിഷന്‍ പരീക്ഷയാണിത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയായിരുന്നു പരീക്ഷ. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.

1

കോവിഡ് ആശങ്ക മൂല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യത്തിനിടെയായിരുന്നു പരീക്ഷ നടന്നത്. എന്നാല്‍ 74 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. ജനുവരിയിലേതടക്കം മുന്‍ ജെഇഇ പരീക്ഷകള്‍ 94 ശതമാനം പേര്‍ എഴുതിയിരുന്നു. ഏപ്രിലില്‍ നടക്കേണ്ടതായിരുന്നു പരീക്ഷ. 8.58 ലക്ഷം പേര്‍ പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ 6.35 ലക്ഷം പേര്‍ മാത്രമാണ് പരീക്ഷയെഴുതിയത്.

തെലങ്കാനയില്‍ നിന്നുള്ളവര്‍ക്കായി കൂടുതല്‍ നൂറ് ശതമാനം മാര്‍ക്കുകള്‍ ലഭിച്ചത്. എട്ട് പേര്‍ക്കാണ് സംസ്ഥാനത്ത് നിന്ന് നൂറ് ശതമാനം ലഭിച്ചത്. ദില്ലിയാണ് അഞ്ച് പേരുമായി രണ്ടാം സ്ഥാനത്തുള്ളത്. രാജസ്ഥാനില്‍ നിന്ന് നാലും ആന്ധ്രപ്രദേശില്‍ നിന്ന് മൂന്നും ഹരിയാനയില്‍ നിന്ന് രണ്ടും ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഓരോ പേര്‍ക്കും നൂറ് ശതമാനം നേടാനായി. ഐഐടി, എന്‍ഐടി, കേന്ദ്ര സഹായമുള്ള സിഎഫ്ടിഐകള്‍ എന്നിവിടങ്ങളിലെ അഡ്മിഷന് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്.

Recommended Video

cmsvideo
60 ദിവസത്തിനുള്ളില്‍ കൊച്ചിയിലെ മരുന്ന് പരീക്ഷിക്കും | Oneindia Malayalam

കോവിഡ് നിയന്ത്രണങ്ങള്‍ കടുത്ത രീതിയില്‍ പരീക്ഷയ്ക്കുണ്ടായിരുന്നു. ഗെയിറ്റില്‍ തന്നെ സാനിറ്റൈസറുകള്‍ ഉണ്ടായിരുന്നു. മാസ്‌കുകളുടെ വിതരണവും സാമൂഹിക അകലവും കൃത്യമായി പാലിച്ചിരുന്നു. പരീക്ഷാ സെന്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. സീറ്റിംഗ് രീതികള്‍ വരെ മാറ്റി. ഒരു റൂമില്‍ ഏറ്റവും കുറച്ച് പരീക്ഷാര്‍ത്ഥികള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി പോര്‍ട്ടലും തുടങ്ങിയിരുന്നു.

English summary
jee main 2020 result announced, 24 candidates ge 100 percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X