Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ്, ജെഇഇ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു; സിബിഎസ്ഇ പരീക്ഷാ തിയ്യതികള്‍ ഉടന്‍, വിവരങ്ങള്‍ ഇങ്ങന

ദില്ലി: ഈ വര്‍ഷത്തെ ജെഇഇ മെയിന്‍ പരീക്ഷാ തിയ്യതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 18 മുതല്‍ 23 വരെയാണ് പരീക്ഷകള്‍ നടക്കുക. അതേസമയം, നീറ്റ് എക്‌സാം ജൂലൈ 26ന് നടക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അറിയിച്ചു. ജെഇഇ മെയിന്‍ പരീക്ഷ നീട്ടിവച്ചതായി നേരത്തെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചിരുന്നു. ഏപ്രിലില്‍ ആയിരുന്നു ആദ്യം പരീക്ഷ നടക്കേണ്ടിയിരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കലാലയങ്ങള്‍ മാര്‍ച്ച് 16 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. പിന്നീട് മെയ് 24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 17 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജെഇഇ, നീറ്റ് പരീക്ഷകള്‍ ജൂണില്‍ നടന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

e

ജെഇഇ പരീക്ഷകള്‍ ജൂലൈ 18, 20, 21, 22, 23 തിയ്യതികളിലാണ് നടക്കുക. സാഹചര്യം മെച്ചപ്പെട്ടാല്‍ സിബിഎസ്ഇ പരീക്ഷകളുടെ തിയ്യതിയും അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. വിദ്യാര്‍ഥികളുമായി ഓണ്‍ലൈനില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. രണ്ടുദിവസത്തിനകം സിബിഎസ്ഇ പരീക്ഷകളുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രതികരണം.

2020ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നീട്ടിവച്ചതായി യുപിഎസ്‌സി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പുതിയ പരീക്ഷാ തിയ്യതി മെയ് 20ന് പ്രഖ്യാപിക്കും. മെയ് 31ന് പ്രിലിമിനറി പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടെ നടന്ന പരീക്ഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം സിവില്‍ സര്‍വീസസ് പരീക്ഷ അല്‍പ്പം നേരത്തെ നടത്താനാണ് യുപിഎസ്‌സി തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റേണ്ടി വരുമെന്ന് കഴിഞ്ഞാഴ്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സൂചിപ്പിച്ചിരുന്നു. പരീക്ഷ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും യാത്രയ്ക്കും പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+