എന്‍ജിനിയറിങ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥി അറസ്റ്റില്‍; പിതാവും അധ്യാപകരും പെട്ടു
ഗുവാഹത്തി: എന്‍ജിനിയറിങ് പ്രവേശന പരീക്ഷ (ജെഇഇ) യില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥി തിരിമറി നടത്തിയെന്ന് കണ്ടെത്തല്‍. വിദ്യാര്‍ഥിയെയും പിതാവിനെയും പരീക്ഷാ കേന്ദ്രത്തിലെ അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. അസമില്‍ ജെഇഇ പരീക്ഷയില്‍ ടോപ്പറായിരുന്ന നീല്‍ നക്ഷത്ര ദാസ് ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിക്ക് 99.8 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. രാജ്യത്തെ സുപ്രധാന എന്‍ജിനിയറിങ് പഠന സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള പരീക്ഷയിലാണ് തിരിമറി നടന്നിരിക്കുന്നത്.

പരീക്ഷയില്‍ മറ്റൊരു വ്യക്തിയാണ് ഹാജരായത് എന്നാണ് പോലീസ് കണ്ടെത്തല്‍. മറ്റൊരാളെ വച്ച് പരീക്ഷ എഴുതി ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ പരീക്ഷാ കേന്ദ്രത്തിലുള്ളവരും സഹായിച്ചിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. നീലിന്റെ പിതാവ് ഡോ. ജ്യോതിര്‍മയ് ദാസിനെ കൂടാതെ ഹേമേന്ദ്രനാഥ് ശര്‍മ, പ്രഞ്ചല്‍ കലിത, ഹീരുലാല്‍ പഥക് തുടങ്ങിയ പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരും പിടിയിലായി എന്ന് ഗുവാഹത്തി പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അസമിലെ അസാര പോലീസ് ആണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നീല്‍ നക്ഷത്ര ദാസ് പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. മറ്റൊരു വ്യക്തിയെ വച്ച് പരീക്ഷ എഴുതിക്കുകയണ് ചെയ്തത് എന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് വേണ്ടി അവസരമൊരുക്കാന്‍ മറ്റു പലരും ഇടപെട്ടുവെന്ന് ഗുവാഹത്തി പോലീസ് കമ്മീഷണര്‍ എംപി ഗുപ്ത പറഞ്ഞു.
പരീക്ഷാ കേന്ദ്രത്തിലുണ്ടായിരുന്നവര്ക്കും സംഭവത്തില്‍ പങ്കുണ്ട്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി. പ്രതികള്‍ ഒളിവിലാണ്. ഒരു പക്ഷേ ഇത് വലിയ അഴിമതിയാകാന് സാധ്യതയുണ്ടെന്നും അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂവെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു. റാങ്ക് ജേതാവ് പരീക്ഷയ്ക്ക് എത്തിയിരുന്നില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മിത്രദേവ് ശര്‍മ എന്നയാള്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ നടത്തിയെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തിന്റെയും വാട്സ്ആപ്പ് ചാറ്റുകളുടെയും രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications