കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിനിയറിങ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥി അറസ്റ്റില്‍; പിതാവും അധ്യാപകരും പെട്ടു

Google Oneindia Malayalam News

ഗുവാഹത്തി: എന്‍ജിനിയറിങ് പ്രവേശന പരീക്ഷ (ജെഇഇ) യില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥി തിരിമറി നടത്തിയെന്ന് കണ്ടെത്തല്‍. വിദ്യാര്‍ഥിയെയും പിതാവിനെയും പരീക്ഷാ കേന്ദ്രത്തിലെ അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. അസമില്‍ ജെഇഇ പരീക്ഷയില്‍ ടോപ്പറായിരുന്ന നീല്‍ നക്ഷത്ര ദാസ് ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിക്ക് 99.8 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. രാജ്യത്തെ സുപ്രധാന എന്‍ജിനിയറിങ് പഠന സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള പരീക്ഷയിലാണ് തിരിമറി നടന്നിരിക്കുന്നത്.

j

പരീക്ഷയില്‍ മറ്റൊരു വ്യക്തിയാണ് ഹാജരായത് എന്നാണ് പോലീസ് കണ്ടെത്തല്‍. മറ്റൊരാളെ വച്ച് പരീക്ഷ എഴുതി ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ പരീക്ഷാ കേന്ദ്രത്തിലുള്ളവരും സഹായിച്ചിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. നീലിന്റെ പിതാവ് ഡോ. ജ്യോതിര്‍മയ് ദാസിനെ കൂടാതെ ഹേമേന്ദ്രനാഥ് ശര്‍മ, പ്രഞ്ചല്‍ കലിത, ഹീരുലാല്‍ പഥക് തുടങ്ങിയ പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരും പിടിയിലായി എന്ന് ഗുവാഹത്തി പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

'കമ്മിയും കൊങ്ങിയും ഇനിയില്ല; കൊമ്മി എന്ന് വിളിക്കാം, പിണറായിക്ക് സിംഗിള്‍ നട്ടെല്ല് പോലുമില്ല''കമ്മിയും കൊങ്ങിയും ഇനിയില്ല; കൊമ്മി എന്ന് വിളിക്കാം, പിണറായിക്ക് സിംഗിള്‍ നട്ടെല്ല് പോലുമില്ല'

അസമിലെ അസാര പോലീസ് ആണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നീല്‍ നക്ഷത്ര ദാസ് പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. മറ്റൊരു വ്യക്തിയെ വച്ച് പരീക്ഷ എഴുതിക്കുകയണ് ചെയ്തത് എന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് വേണ്ടി അവസരമൊരുക്കാന്‍ മറ്റു പലരും ഇടപെട്ടുവെന്ന് ഗുവാഹത്തി പോലീസ് കമ്മീഷണര്‍ എംപി ഗുപ്ത പറഞ്ഞു.

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്

പരീക്ഷാ കേന്ദ്രത്തിലുണ്ടായിരുന്നവര്‍ക്കും സംഭവത്തില് പങ്കുണ്ട്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി. പ്രതികള്‍ ഒളിവിലാണ്. ഒരു പക്ഷേ ഇത് വലിയ അഴിമതിയാകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂവെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു. റാങ്ക് ജേതാവ് പരീക്ഷയ്ക്ക് എത്തിയിരുന്നില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മിത്രദേവ് ശര്‍മ എന്നയാള്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ നടത്തിയെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തിന്റെയും വാട്‌സ്ആപ്പ് ചാറ്റുകളുടെയും രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Recommended Video

cmsvideo
Indian Vaccine അവസാനഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

English summary
JEE Mains Topper and Father Arrested In Assam; It may be a larger scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X