കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

JEE, NEET exams 2020; ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു, പുതിയ തീയതികള്‍ അറിയാം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സംയുക്ത പ്രവേശന പരീക്ഷ(ജെഇഇ) മെയിന്‍, നാഷണല്‍ എലിജിബിലിറ്റി-കം- എന്‍ട്രസ് ടെസ്റ്റ് (നീറ്റ്) പരീക്ഷകള്‍ മാറ്റിവെച്ചു. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റബര്‍ 1 മുതല്‍ 6 വരേയുള്ള തീയതികളിലേക്കും ജെഇഇ അഡ്വാന്‍സ് പരീക്ഷ സെപ്റ്റംബര്‍ 27 ലേക്കും നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ലേക്കുമാണ് മാറ്റിയത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാലാണ് പരീക്ഷകള്‍ മാറ്റിവെച്ച കാര്യ ട്വിറ്ററിലൂട അറിയിച്ചത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയും മികച്ച വിദ്യാഭ്യാസവും ഉറപ്പു വരുത്തുന്നത് കണക്കിലെടുത്താണ് വരീക്ഷകള്‍ മാറ്റിവെച്ചതെന്ന് രമേശ് പൊക്രിയാല്‍ നിശാങ്ക് വ്യക്തമാക്കി. രാജ്യത്ത് കോവിഡ് 19 പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന് സാഹചര്യത്തില്‍ പരീക്ഷ നടത്തിയാല്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍, പരീക്ഷകള്‍ വൈകിയാല്‍ ഉണ്ടാകുന്ന അക്കാദിമകമായ മറ്റ് പ്രശ്നങ്ങല്‍ എന്നിവയെല്ലാം വിശദമായി പഠിച്ചു അവലോകനം ചെയ്യാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി രമേശ് പൊക്രിയാല്‍ ഇന്നലെ അറിയിച്ചിരുന്നു.

examination

Recommended Video

cmsvideo
Priyanka Gandhi UP CM Candidate | Oneindia Malayalam

ജെഇഇ മെയിന്‍ ജുലൈ 18, 23 തീയതികളിലും, നീറ്റ് ജുലൈ 26 നും നടത്തുമെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 25 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷകള്‍ക്കായി ഒരുങ്ങുന്നത്. ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് 9 ലക്ഷത്തോളം വിദ്യാര്‍ത്ഥികളും നീറ്റിനായി 16 ലക്ഷം പേരുമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഡികെയുടെ ആദ്യ പ്രഖ്യാപനം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും; ജാതി സമവാക്യങ്ങളും മാറുന്നുഡികെയുടെ ആദ്യ പ്രഖ്യാപനം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും; ജാതി സമവാക്യങ്ങളും മാറുന്നു

English summary
JEE NEET exams 2020 postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X