നടന് ജീവ മൊറോക്കോയില്‍ അറസ്റ്റില്‍
റബാത്ത്:തമിഴ് സിനിമ താരം ജീവ മൊറോക്കോയില്‍ അറസ്റ്റിലായെന്ന് വാര്‍ത്ത. ജീവയും സംവിധായകനായ രവി കെ ചന്ദ്രനും ആണ് മൊറോക്കോ പോലീസിന്റെ പിടിയിലായത്.
യാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം. മൊറോക്കോയുടെ പ്രതിച്ഛായക്ക് ദോഷം വരുത്തുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത് എന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. പിന്നീട് അവിടെയുള്ള ഇന്ത്യക്കാര്‍ ഇടപെട്ടാണ് ജീവയേയും രവി കെ ചന്ദ്രനേയും പുറത്തിറക്കിയത്.

നായകനെ തീവ്രവാദികള്‍ പിടിച്ചുകൊണ്ടുപോകുന്ന രംഗമായിരുന്നത്രെ മൊറോക്കോയില്‍ വച്ച് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതാണ് മൊറോക്കന്‍ പോലീസിന് ഇഷ്ടപ്പെടാതിരുന്നത്. നടനേയും സംവിധായകനേയും അറസ്റ്റ് ചെയ്ത പോലീസ് ഷൂട്ടിങ് നിര്‍ത്തിവപ്പിക്കുകയും ചെയ്തു. മംഗളം പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഇതുകൊണ്ടൊന്നും രവി ചന്ദ്രന് തളര്‍ന്നില്ല. മൊറോക്കോയില്‍ ഷൂട്ടിങ് സമ്മതിച്ചില്ലെങ്കില്‍ മൊറോക്കൊ വേറെയുണ്ടാക്കും എന്നതായിരുന്നു നിലപാട്. കലാസംവിധാനകനായി മലയാളിയായ സാബു സിറിള്‍ കൂടെയുണ്ടെങ്കില്‍ ഇതൊന്നും ഒരു പ്രശ്നമേ അല്ലെന്ന് രവി കെ ചന്ദ്രന് നന്നായി അറിയാമായിരുന്നു. മറ്റൊരിടത്ത് സെറ്റിട്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കി.
മലയാളിയായ തുളസി നായരാണ് ചിത്രത്തിലെ നായിക. ഹാരിസ് ജയരാജിന്റെ കിടിലന്‍ പാട്ടുകളാണ് ചിത്രത്തിലുള്ളതെന്നാണ് വിവരം.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications