കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസ്ഹറിന്റെ സ്വത്തുക്കൾ മരവിപ്പിക്കും, പാകിസ്താനിൽ നിന്ന് പുറത്തു കടക്കാനാകില്ല

Google Oneindia Malayalam News

Recommended Video

cmsvideo
മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു! | #MasoodAzhar | Oneindia Malayalam

ദില്ലി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചതിന് പിന്നാലെ നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധികൾ. ലവില്‍ ജീവിക്കുന്ന രാജ്യമായ പാകിസ്താന് പുറത്തേക്ക് സഞ്ചരിക്കാനാവില്ലെന്നതാണ് പ്രഖ്യാപനത്തിലൂടെ മസൂദ് അസ്ഹര്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. ലോകത്തെല്ലായിടത്തുമുള്ള മസൂദ് അസ്ഹറിന്റെ സമ്പത്ത് മരവിപ്പിക്കാനും ആഗോള ഭീകരനായുള്ള പ്രഖ്യാപനത്തിലൂടെ സാധിക്കും.

ഏറെ നാളത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ഫലം... മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു!

ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും വാങ്ങുന്നതിനും പൂര്‍ണ്ണമായ വിലക്ക് നിലനില്‍ക്കും. പാകിസ്താന്‍ സംരക്ഷിക്കുന്ന മസൂദ് അസ്ഹറിനെ ആഗോള ഭീരനായി പ്രഖ്യാപിക്കുന്നതിലൂടെ പാകിസ്താനു നേരെ കൂടിയാണ് വിരലുകള്‍ ചൂണ്ടപ്പെടുന്നത്. യുഎന്നിന്റെ ഭീകരരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്നതാണ് മറ്റൊരു പ്രത്യേകത.

Masood Azhar


പാക്കിസ്ഥാനിലെ ഭഗവൽപുർ സ്വദേശിയാണ് 50 വയസ്സുകാരനായ മസൂദ് അസ്ഹർ. 20 വർഷം മുൻപ് കാണ്ഡഹാർ ഭീകരാക്രമണത്തിന്റെ പേരിൽ‌ ഇന്ത്യ വിട്ടയച്ച ഭീകരവാദി നേതാവ്. അൽ ഖായിദ ബന്ധമുള്ള ഹർക്കത്തുൽ മുജാഹിദീന്റെ നേതാവായതോടെയാണ് ഭീകര വാദിയായി ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ആണ് ജെയ്ഷെ മുഹമ്മദ് സ്ഥാപിക്കുന്നത്.

1994 ഫെബ്രുവരിയിൽ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽനിന്നാണ് മസൂദ് അസ്ഹർ അറസ്റ്റിലായത്. പോർച്ചുഗീസ് പാസ്പോർട്ടിൽ ബംഗ്ലദേശ് വഴിയാണ് ഇയാൾ‌ ഇന്ത്യയിൽ പ്രവേശിക്കുന്നത്. ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു ലക്ഷ്യം. ന്നാല്‍ പിന്നീട് അറസ്റ്റിലായി‌.

999 ൽ ജയിൽമോചിതനായശേഷം മസൂദ് 2000 ജനുവരി 31 നു ജയ്ഷെ മുഹമ്മദ് സ്ഥാപിച്ചു. അൽ ഖായിദ മേധാവി ഉസാമ ബിൻ ലാദനും താലിബാൻ നേതൃത്വവും ഇതിനു സഹായിച്ചു. ജമ്മു കശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുകയെന്നതാണ് മസൂദ് അസ്ഹറിന്റെയും സംഘടനയുടെയും പ്രധാന ലക്ഷ്യം. രണ്ടു ദശകത്തിനിടെ കശ്മീരിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ജയ്ഷിന്റെ കരങ്ങളുണ്ട്.

English summary
JeM chief Masood Azhar designated as global terrorist: What it means
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X