ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ കാശ്മീരില്‍ പിടിയില്‍
ജമ്മു: തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍ കാശ്മീരില്‍ വെച്ച് പിടിയിലായതായി റിപ്പോര്‍ട്ട്. ജമ്മു കാശ്മീരിലെ ഹന്ദ്വാരയില്‍ വെച്ചാണ് രണ്ട് സഹായികളോടൊപ്പം ഇയാള്‍ പിടിയിലായത്. പാകിസ്താനില്‍ നിന്നും കാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുകയായിരുന്നു മൂവരും. ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുക എന്നയാതിരുന്നു ഇവരുടെ ഉദ്ദേശമെന്നാണ് പ്രാഥമിക നിഗമനങ്ങള്‍ നല്‍കുന്ന സൂചന.
ഈ വര്‍ഷം ആദ്യം പത്താന്‍കോട് വ്യോമസേന കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് എന്നാണ് കരുതപ്പെടുന്നത്. അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ പാകിസ്താനിനേക്ക് ഫോണ്‍ വിളിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ പാകിസ്താന്‍, ജയ്‌ഷെ മുഹമ്മദ് തലവനായ മൗലാന മസൂദ് അസറിനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മറ്റ് മൂന്ന് തീവ്രവാദികളെയും പാകിസ്താനില്‍ അറസ്റ്റ് ചെയ്യുകയും ഇവരുടെ ഓഫീസ് പൂട്ടി സീല്‍ വെക്കുകയും ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഇന്ത്യയിലേക്ക് പാക് സൈന്യത്തെ അയക്കുമെന്നും പാകിസ്താന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അതിര്‍ത്തി കടന്ന് വീണ്ടും ജയ്‌ഷെ ഭീകരര്‍ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.












Click it and Unblock the Notifications