സുൻജ് വാന്‍ ആക്രമണം: പിന്നില്‍ ജൂണിൽ നുഴഞ്ഞുകയറിയ ഭീകരർ! ആക്രമണത്തിനായി ഒളിച്ചു കഴിഞ്ഞു!
ശ്രീനഗര്‍: സുൻജ് വാൻ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരരെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ. 2017 ജൂൺ മാസത്തിൽ പാകിസ്താനിൽ നിന്ന് അതിര്‍ത്തി കടന്നെത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യന്‍ സൈനിക വൃത്തങ്ങളാണ്ക ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏഴ് മാസത്തോളമായി ജമ്മു കശ്മീരില്‍ പലഭാഗങ്ങളിലായി ഒളിഞ്ഞിരുന്ന മൂന്ന് ഭീകരരാണ് സൈനിക ക്യാമ്പ് ആക്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഒളിച്ച് കഴിഞ്ഞിരുന്ന ഇവർ ആക്രമണം നടത്താൻ തക്കം പാർത്തിരിക്കുകയായിരുന്നുവെന്നുമാണ് സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ആറ് സൈനികർ വീരമൃത്യു വരിച്ച സുന്‍ജ് വാൻ ആക്രമണത്തില്‍ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു സംഭവം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പത്തോളം പേര്‍ക്കാണ് ഭീകരാക്രമണത്തിൽ പരിക്കേറ്റത്. ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും സൈന്യം വധിക്കുകയും ചെയ്തിരുന്നു. സൈന്യവുമായുള്ള വെടിവെയ്പിലാണ് ഭീകരരെ വധിച്ചത്. സുൻജ് വാൻ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യൻ സൈന്യം വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

ജമ്മു കശ്മിർ അതിർത്തിയിലെ രജൗരിയിൽ പാക് വെടിവെയ്പിൽ നാല് സൈനികർ കൊല്ലപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണമുണ്ടാകുന്നത്. നിയന്ത്രണ രേഖയിൽ പാകിസ്താൻ സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ ലോക്കൽ കമാൻഡർമാർക്ക് സൈന്യം സമ്പൂർണ്ണ സ്വാതന്ത്ര്യമാണ് നൽകിയിട്ടുള്ളതെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങളും ഇന്ത്യയ്ക്കെതിരെയുള്ള ഭീകരാക്രമണങ്ങളും വർധിച്ചതോടെ പ്രതിരോധ മന്ത്രി പാകിസ്താന് താക്കീതുമായി രംഗത്തെത്തിയിരുന്നു. പാകിസ്താനിൽ നിന്ന് അതിർത്തി കടന്നെത്തി ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ വിപത്തിന് പാകിസ്താൻ വില നൽകേണ്ടിവരുമെന്നായിരുന്നു നിർമല സീതാരാമന്റെ താക്കീത്.












Click it and Unblock the Notifications