Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം വിവാഹമോചന തീര്‍പ്പ് ഓണ്‍ലൈനില്‍ വൈറല്‍, ഞെട്ടിത്തരിച്ച് ബോളിവുഡ് നടി!

മുംബൈ: ബാഴ്‌സലോണ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പി കഴിഞ്ഞ മാസം ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. താരത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ പറ്റാത്ത ദുഖം തീര്‍ക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഒപ്പിച്ച പണിയാണ് ഇത്. മെസിയുടെ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ എടുത്ത് ഇന്റര്‍നെറ്റിലിട്ട ദുബായ് പോലീസ് ഉദ്യോഗസ്ഥന് നല്ല പണിയും കിട്ടിയിരുന്നു.

ഇപ്പോഴിതാ ഒരു ബോളിവുഡ് നടിയുടെ വിവാഹമോചന പത്രം ഓണ്‍ലൈനില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികളുടെ ജീവിതത്തിലെ അതിപ്രധാനമായ രേഖകള്‍ എങ്ങനെയാണ് ഇങ്ങനെ ഇന്റര്‍നെറ്റില്‍ ആര്‍ക്കും കാണാവുന്ന സ്ഥിതിയില്‍ എത്തുന്നത്. സെലിബ്രിറ്റിയാണ് എന്ന് കരുതി അവരുടെ ജീവിതത്തിന് ഒരു സ്വകാര്യതയും വേണ്ട എന്നാണോ.

തന്റെ വിവാഹമോചന പത്രം ഇന്റര്‍നെറ്റില്‍ കണ്ട് ഞെട്ടിയ ജെന്നിഫര്‍ വിങറ്റ് അതിരൂക്ഷമായിട്ടാണ് പ്രതികരിച്ചത്. അതിങ്ങനെ...

തനിക്ക് പോലും കിട്ടിയില്ല

തനിക്ക് പോലും കിട്ടിയില്ല

തന്റെ വിവാഹമോചന തീര്‍പ്പ് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് തനിക്ക് പോലും കിട്ടിയിട്ടില്ല എന്നാണ് ജെന്നിഫര്‍ വിങറ്റ് പറയുന്നത്.

അതിന് മുമ്പേ വൈറല്‍

അതിന് മുമ്പേ വൈറല്‍

താന്‍ പോലും കാണുന്നതിന് മുമ്പേ ഇത് ഓണ്‍ലൈനില്‍ വൈറലായിക്കഴിഞ്ഞു - ജെന്നിഫര്‍ വിങറ്റ് ഇന്‍സ്റ്റഗ്രാം പേജില്‍ പറഞ്ഞു

എന്റെ സ്വകാര്യതയല്ലേ

എന്റെ സ്വകാര്യതയല്ലേ

വിവാഹ മോചന പത്രം എന്നൊക്കെ പറയുന്നത് എത്ര സ്വകാര്യമാണ്. എത്ര കോണ്‍ഫിഡന്‍ഷ്യലായി സൂക്ഷിക്കേട്ട രേഖയാണ്. എന്നിട്ടും അത് സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുകയാണ്.

ആരാണിതിന് പിന്നില്‍

ആരാണിതിന് പിന്നില്‍

ജെന്നിഫര്‍ വിങറ്റിന്റെ വിവാഹമോചന പത്രം എങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആരായാലും അന്വേഷിച്ച് മാതൃകാപരമായി ശിക്ഷിക്കണം, സോഷ്യല്‍ മീഡിയ മുഴുവന്‍ ജെന്നിഫര്‍ വിങറ്റിനൊപ്പമുണ്ട്

വിവാഹമോചനം

വിവാഹമോചനം

കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് കരണ്‍ സിങില്‍ നിന്നും ജെന്നിഫര്‍ വിങറ്റ് വിവാഹമോചനം നേടിയത്. ഏറെ നാളുകളായി ഈ ഡിവോഴ്‌സ് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ വാര്‍ത്തയാണ്

നാല് വര്‍ഷത്തെ വിവാഹജീവിതം

നാല് വര്‍ഷത്തെ വിവാഹജീവിതം

2012 ഏപ്രിലിലാണ് കരണ്‍ സിങും ജെന്നിഫര്‍ വിങറ്റും വിവാഹിതരായത്. നാല് വര്‍ഷം പോലും തികയുന്നതിന് മുമ്പേ അത് വിവാഹ മോചനത്തിലും എത്തി

ബിപാഷയ്‌ക്കൊപ്പം ഡേറ്റിങ്

ബിപാഷയ്‌ക്കൊപ്പം ഡേറ്റിങ്

ബോളിവുഡ് നടിയായ ബിപാഷ ബസുവിനൊപ്പം ഡേറ്റിങിലാണ് കരണ്‍ സിങ് എന്നാണ് റൂമറുകള്‍. എന്നാല്‍ ബിപാഷ ഇക്കാര്യം സമ്മതിച്ചിട്ടില്ല

മാര്‍ച്ചില്‍ വിവാഹം

മാര്‍ച്ചില്‍ വിവാഹം

ഇരുവരുടെയും വിവാഹ നിശ്ചയം മാര്‍ച്ചില്‍ നടക്കും എന്ന് വരെയുണ്ട് റിപ്പോര്‍ട്ടുകള്‍. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+