കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെസ്‌ന കേസില്‍ ദുരൂഹ ഫോണ്‍ വിളികള്‍; വന്നത് ബെംഗളൂരുവില്‍ നിന്ന്, ഉറവിടം തേടിയ പോലീസ് കണ്ടത്

  • By Desk
Google Oneindia Malayalam News

കോട്ടയം: കാഞ്ഞിരപ്പള്ളി കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയെ കാണാതായ കേസില്‍ ഒരു തുമ്പും ലഭിക്കാതെ പോലീസ്. ജസ്‌ന ബെംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ച് അവിടെയെത്തി തിരഞ്ഞ പോലീസിന് യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് വിവരം. മൈസൂരുവിലും തിരഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് രണ്ട് ഫോണ്‍വിളികള്‍ ദുരൂഹമായി തുടരുന്നത്. ജസ്‌നയെ കാണാതായി ദിവസങ്ങള്‍ പിന്നിടവെയായിരുന്നു ഫോണ്‍വിളികള്‍. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ആരാണ് ഈ ഫോണ്‍ വിളിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ആരുടെ പേരിലുള്ള സിമ്മില്‍ നിന്നാണ് വിളിച്ചതെന്ന് പോലീസ് കണ്ടെത്തി....

ജെസിയുടെ ഫോണിലേക്ക്

ജെസിയുടെ ഫോണിലേക്ക്

ജസ്‌നയുടെ സഹോദരി ജെസിയുടെ ഫോണിലേക്കാണ് രണ്ടു മിസ്ഡ് കോളുകള്‍ വന്നത്. രണ്ടും ബെംഗളൂരുവില്‍ നിന്നായിരുന്നു. തിരിച്ചുവിളിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് മിസ്ഡ് കോള്‍ വന്ന ഫോണ്‍ നമ്പര്‍ ജസ്‌നയുടെ വീട്ടുകാര്‍ പോലീസിന് കൈമാറി.

ബിഎസ്എന്‍എല്‍ നമ്പറുകള്‍

ബിഎസ്എന്‍എല്‍ നമ്പറുകള്‍

പോലീസ് പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ബിഎസ്എന്‍എല്‍ നമ്പറാണെന്ന് വ്യക്തമായി. ഈ നമ്പറിലേക്ക് പോലീസ് വിളിച്ചിരുന്നു. നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ നമ്പറുകളിലേക്ക് റീചാര്‍ജ് ചെയ്തപ്പോഴാണ് ബിഎസ്എന്‍എല്‍ ആണെന്ന് വ്യക്തമായത്.

രണ്ടും രണ്ട് നമ്പറുകള്‍

രണ്ടും രണ്ട് നമ്പറുകള്‍

രണ്ട് മിസ്ഡ് കോളുകളാണ് ജെസിയുടെ ഫോണിലേക്ക് വന്നത്. രണ്ടും രണ്ട് നമ്പറുകളായിരുന്നു. നമ്പറിന്റെ ഉടമസ്ഥനെ തേടി പോലീസ് ബെഗളൂരുവില്‍ പോയിരുന്നു. പക്ഷേ കാര്യമുണ്ടായില്ല. എന്നാല്‍ ജസ്‌നയെ ഒരു യുവാവിനൊപ്പം ബെംഗളൂരുവില്‍ കണ്ടെന്ന വിവരം ലഭിച്ചപ്പോള്‍ പ്രത്യേക പോലീസ് സംഘം തിരച്ചിലിനായി ബെംഗളൂരുവില്‍ എത്തിയിരുന്നു.

ഇതുവരെയുള്ള പരിശോധന

ഇതുവരെയുള്ള പരിശോധന

ജസ്‌ന എത്തിയെന്ന് പറയുന്ന ആശ്വാസ് ഭവനിവും നിംഹാന്‍സ് ആശുപത്രിയിലും പോലീസ് വിശദമായ പരിശോധന നടത്തി. സിസിടിവികളെല്ലാം പരിശോധിച്ചു. പക്ഷേ, ജസ്‌നയെ കണ്ടെത്താന്‍ പോലീസ് സംഘത്തിന് സാധിച്ചില്ല. മറ്റു ചില ആശുപത്രികളും പോലീസ് പരിശോധിച്ചു. ജസ്‌ന മൈസൂരുവിലേക്ക് പോയെന്ന സംശയത്തില്‍ അവിടെയും അന്വേഷണം നടത്തി.

വീണ്ടും നമ്പര്‍ തേടി

വീണ്ടും നമ്പര്‍ തേടി

ഇതുവരെ ഒരു വിവരവും ലഭിച്ചില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. കര്‍ണാടകയിലെ പോലീസ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും ജസ്‌നയുടെ ഫോട്ടോ ഉള്‍പ്പെടെ പോലീസ് സന്ദേശമയച്ചിട്ടുണ്ട്. കാണുന്നവര്‍ അറിയിക്കേണ്ട നമ്പറും നല്‍കിയിട്ടുണ്ട്. ഈ അന്വേഷണത്തിനിടെയാണ് ജസ്‌നയുടെ വീട്ടിലേക്ക് വന്ന രണ്ട് മിസ്ഡ് കോള്‍ സംബന്ധിച്ച് അന്വേഷണം വീണ്ടും നടത്തിയത്.

എഴുപതുകാരന്‍ ചലപതി

എഴുപതുകാരന്‍ ചലപതി

ജസിയുടെ നമ്പറിലേക്ക് വന്ന ഒരു നമ്പറിലുള്ള സിംകാര്‍ഡിന്റെ ഉടമ ചലപതി എന്ന എഴുപതുകാരനാണ്. ഇയാളെ സംബന്ധിച്ച് പോലീസ് അന്വേഷിച്ചു. പക്ഷേ, അങ്ങനെ ഒരാളെ കണ്ടെത്താന്‍ സാധിച്ചില്ല. മേല്‍വിലാസം വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. നമ്പറുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസിന്റെ പ്രതികരണം.

ഡിജിപിയുടെ പ്രഖ്യാപനം

ഡിജിപിയുടെ പ്രഖ്യാപനം

ജസ്‌നയെ കുറിച്ച് കര്‍ണാടകയിലെ പോലീസിന് കേരളാ പോലീസ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വിദ്യാര്‍ഥിനിയെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ഡിജിപി പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ അന്വേഷണത്തിന് പോയ പോലീസ് സംഘം ഉടന്‍ മടങ്ങുമെന്നാണ് വിവരം.

ദുരൂഹമായ കാണാതകല്‍

ദുരൂഹമായ കാണാതകല്‍

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌ന അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് മുമ്പ് പിതാവ് ജെയിംസ് പണിസ്ഥലത്തേക്ക് പോയിരുന്നു. സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളേജിലേക്ക് പോയ ശേഷമാണ് ജെസ്‌ന പുറപ്പെട്ടത്. വിലപിടിപ്പുള്ള ഒന്നും എടുത്തിരുന്നില്ല. മൊബൈലും വീട്ടില്‍ തന്നെ വച്ചിരുന്നു.

ഓട്ടോയില്‍ വന്നു

ഓട്ടോയില്‍ വന്നു

22ന് ജെസ്‌നക്ക് സ്റ്റഡി ലീവായിരുന്നു. വിദ്യാര്‍ഥിനി വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് കണ്ടവരുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അമ്മായിയുടെ വീട്ടിലേക്ക് പോയത്. ഓട്ടോയില്‍ മുക്കൂട്ടുതറ ടൗണിലെത്തി. ഓട്ടോ ഡ്രൈവറോടും ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ബസില്‍ എരുമേലിയിലെത്തി. ശേഷം ജസ്‌നയെ കണ്ടിട്ടില്ല. മൊബൈല്‍ കോള്‍ ലിസ്റ്റ് പോലീസ് വിശദമായ പരിശോധിച്ചു. അധികം പേരുടെ നമ്പറുകള്‍ അതിലില്ല.

കോളജ് വിദ്യാര്‍ഥിനി

കോളജ് വിദ്യാര്‍ഥിനി

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. സഹപാഠികള്‍ക്ക് ജസ്‌നയെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു. ബന്ധുവീട്ടിലുണ്ടാകുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ഏറെ വൈകിയും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാത്രി തന്നെ പോലീസില്‍ പരാതി നല്‍കി.

കുടുംബം പറയുന്നത്

കുടുംബം പറയുന്നത്

അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജസ്‌നയുടേത്. ഏറ്റവും അടുത്ത സുഹൃത്തുക്കളും കുറവാണ്. മൊബൈലിലേക്ക് വിളിക്കുന്നവരും അധികമില്ല. ഓട്ടോയില്‍ ജെസ്‌ന ടൗണില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എരുമേലി പോലീസിലാണ് പരാതി നല്‍കിയതെങ്കിലും സംഭവം വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറി. ബെംഗളൂരുവില്‍ വച്ച് ജസ്‌നയെ കണ്ടുവെന്ന വിവരം ഉറപ്പായിട്ടില്ലെന്ന് സഹോദരന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

English summary
Jesna Mariya Missing: Police searching missed call mobile number
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X