Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസീക്ക ലാല്‍ വധക്കേസ് പ്രതി ജീവപര്യന്തത്തിനിടെ വിവാഹിതനായി

മുംബൈ : വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ജസീക്ക ലാല്‍ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി മനു ശര്‍മ വിവാഹിതനായി. മുംബൈ സ്വദേശിനിയാണ് വധു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്

മുന്‍ കേന്ദ്രമന്ത്രി വിനോദ് ശര്‍മയുടെ മകനാണ് മനു. വിവാഹ ചടങ്ങിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അത് മകന്റെ വ്യക്തിപരമായ കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. 10 വര്‍ഷമായി ഇരുവരും പരിചയത്തിലായിരുന്നു.

manu-sharma-jessica

ജസീക്ക ലാല്‍ വധക്കേസില്‍ 2006ല്‍ ഡല്‍ഹി ഹൈക്കോടതി ശിക്ഷ വിധിച്ചതിനാലാണ് വിവാഹം വൈകിയത്. വിവാഹത്തിനായി മനുവിന് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചിരുന്നു.ഈ വര്‍ഷം ജനുവരിയില്‍ മനു ശര്‍മയ്ക്ക് ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ പരീക്ഷയെഴുതാന്‍ ഡല്‍ഹി ഹൈക്കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു.

1999 ഏപ്രില്‍ 29നാണ് മനു ശര്‍മ റസ്റ്റോറന്റില്‍ വെച്ച് ജസീക്ക ലാലിനെ വെടിവെച്ച് കൊന്നത്. മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വിചാരണ കോടതി 2006 ഫെബ്രുവരിയില്‍ മനു ശര്‍മയെ കുറ്റവിമുക്തനാക്കി. ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. കേസ് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി മനു ശര്‍മ കുറ്റക്കാരനെന്ന് വിധിച്ചു. 2006 ഡിസംബറില്‍ ജീവപര്യന്തം ശിക്ഷയും വിധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+