കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുക്രിസ്തു തമിഴ് ബ്രാഹ്മണനെന്ന് ആര്‍എസ്എസ് സ്ഥാപകന്‍ സവര്‍ക്കര്‍?

  • By Kishor
Google Oneindia Malayalam News

യേശുക്രിസ്തു ജനിച്ചത് ഇസ്രായേലിലെ ജറുസലേമിലാണ് എന്നാണ് വിശ്വാസം. എന്നാല്‍ അതല്ല ക്രിസ്തു ജനിച്ചത് ഇന്ത്യയിലെ തമിഴ്‌നാട്ടിലാണ് എന്ന് പറഞ്ഞാലോ. അതെ, ക്രിസ്തു ജനിച്ചത് തമിഴ്‌നാട്ടിലാണ് എന്ന് മാത്രമല്ല, വിശ്വകര്‍മ ബ്രാഹ്മണ കുടുംബത്തിലാണ് എന്ന് വരെ പറയുന്നു ക്രിസ്തു പരിചയം എന്ന പുസ്തകം.

ആര്‍ എസ് എസ് സ്ഥാപകരില്‍ ഒരാളായ ഗണേശ ദാമോദര്‍ സവര്‍ക്കര്‍ എഴുതിയ പുസ്തകത്തിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. ആര്‍ എസ് എസിന്റെ പ്രമുഖ നേതാവായിരുന്ന വീര സവര്‍ക്കറുടെ സഹോദരനാണ് ഇദ്ദേഹം. 1946 ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം മുംബൈയിലെ ഒരു സംഘടന വീണ്ടും പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്. പുസ്തകത്തില്‍ പറയുന്ന വിവരങ്ങള്‍ ഇതാ ഇങ്ങനെയൊക്കെയാണ്...

ആരായിരുന്നു ക്രിസ്തു

ആരായിരുന്നു ക്രിസ്തു

തമിഴ് വിശ്വകര്‍മ ബ്രാഹ്മണനായിരുന്നു ക്രിസ്തു. കേശവ് കൃഷ്ണ എന്നായിരുന്നു ക്രിസ്തുവിന്റെ ശരിക്കുള്ള പേര്.

ക്രിസ്തുവിന്റെ ഭാഷ തമിഴ്

ക്രിസ്തുവിന്റെ ഭാഷ തമിഴ്

ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ ഹീബ്രുവാണ് എന്നും അല്ല അറാമിക് ആണ് എന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ സവര്‍ക്കര്‍ പുസ്തകത്തില്‍ പറയുന്നത് ക്രിസ്തുവിന്റെ മാതൃഭാഷ തമിഴ് ആയിരുന്നു എന്നാണ്.

വെളുത്ത് സുന്ദരനല്ല

വെളുത്ത് സുന്ദരനല്ല

ചിത്രങ്ങളില്‍ കാണുന്നത് പോലെ വെളുത്ത് സുന്ദരനായിരുന്നില്ല ക്രിസ്തു. കുറച്ച് കറുത്ത നിറമായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടന്നു. ഇന്ത്യന്‍ രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്.

ക്രിസ്തുമതം എന്നൊന്നില്ല

ക്രിസ്തുമതം എന്നൊന്നില്ല

ക്രിസ്തുമതം എന്നൊരു പ്രത്യേക മതം തന്നെ ഉണ്ടായിരുന്നില്ല. ഹിന്ദുമതത്തിലെ ഒരു വിഭാഗമായിരുന്നു ഇത്. ക്രിസ്തുവാണ് ഇതിന് തുടക്കമിട്ടത്.

ക്രിസ്തുവിനെ രക്ഷപ്പെടുത്തി

ക്രിസ്തുവിനെ രക്ഷപ്പെടുത്തി

യോഗയും അധ്യാത്മികതയും പരീശീലിച്ചിരുന്ന ശിഷ്യരാണ് കുരിശാരോഹണത്തിന് ശേഷം ക്രിസ്തുവിനെ രക്ഷപ്പെടുത്തിയത്. പച്ചമരുന്ന് വെച്ച് സുഖപ്പെടുത്തുകയായിരുന്നു.

ആരോഗ്യം വീണ്ടെടുത്ത് ഹിമാലയത്തില്‍

ആരോഗ്യം വീണ്ടെടുത്ത് ഹിമാലയത്തില്‍

ആരോഗ്യം വീണ്ടെടുത്ത ശേഷം ക്രിസ്തു ഹിമാലയത്തിലേക്ക് പോയി. അവിടെയായിരുന്നു അവസാന നാളുകള്‍ ചെലവിട്ടത്.

ശിവഭക്തനായ ക്രിസ്തു

ശിവഭക്തനായ ക്രിസ്തു

കാശ്മീരില്‍ ഒരു മഠം സ്ഥാപിച്ചു. ശിവനെ ആരാധിച്ചു. ഇവിടെവെച്ച് ക്രിസ്തുവിന് ശിവന്റെ ദര്‍ശനം കിട്ടിയതായും പുസ്തകം പറയുന്നു.

ഭൗതികശരീരം ഉപേക്ഷിക്കുന്നു

ഭൗതികശരീരം ഉപേക്ഷിക്കുന്നു

49 വയസ്സുളളപ്പോഴാണ് ക്രിസ്തു ഭൗതിക ശരീരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. യോഗധ്യാനത്തിലിരുന്ന് സമാധിയാകുകയായിരുന്നു

അറേബ്യ ഇന്ത്യയില്‍

അറേബ്യ ഇന്ത്യയില്‍

അറേബ്യ ഇന്ത്യയുടെ ഭാഗമായിരുന്നു. ജൂതന്മാരും ഹിന്ദുക്കളായിരുന്നു. അറബി ഭാഷയില്‍ ഒരുപാട് തമിഴ്, സംസ്‌കൃത വാക്കുകളുണ്ട്. പാലസ്തീനിലെ അറബി ഒരു തരം തമിഴാണ്.

English summary
A Mumbai-based right wing trust is reportedly going to reissue a 1946 book written by one of the five founders of Rashtriya Swayamsevak Sangh (RSS) that claims Jesus Christ was born a Tamil Hindu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X