കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറ്റ് എയര്‍വെയ്സിന്‍റെ ഓഹരിയില്‍ 24 ശതമാനം മാത്രം മതിയെന്ന് എത്തിഹാദ്, ലേലത്തിന് ആളെ തേടി ബാങ്ക് !

  • By Desk
Google Oneindia Malayalam News

മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ജെറ്റ് എയര്‍വെയ്‌സിന്‍റെ ഓഹരികള്‍ സ്വീകരിക്കുന്നതില്‍ നിന്നും എത്തിഹാദ് എയര്‍വെയ്‌സ് പിന്മാറുകയും ചെറിയ ശതമാനം ഓഹരികള്‍ മാത്രം സ്വീകരിക്കാന്‍ തീരുമാനമെടുത്തതോടെ ജെറ്റിനെ സംരക്ഷിക്കാന്‍ ബാങ്ക് ജെറ്റ് ലേലത്തിനായ് അപേക്ഷിക്കാത്തവരെ സമീപിക്കയാണ്. മുന്‍ എയര്‍ പാസഞ്ചര്‍ സര്‍വീസ് ഏജന്‍റ്, യുഎസ് പ്രൊഫസര്‍,സോഫ്‌റ്റ്വെയര്‍ കമ്പനി മേധാവി എന്നവരെ സമീപിക്കയാണ്.

<strong>തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി</strong>തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

മെയ് പത്തിന് ലേലത്തിനായുളള അവസാന ദിവസം കഴിഞ്ഞപ്പോഴാണ് ഇവര്‍ ലേലത്തിനായി അപേക്ഷിച്ചത്. ജാസണ്‍ അണ്‍സ് വേര്‍ത്ത് ആണ് ലേലത്തിനായി അപേക്ഷ നല്‍കിയ മൂനുപേരില്‍ ഒരാള്‍. വിവിധ എയര്‍ലൈന്‍ സര്‍വീസുകളില്‍ ജോലി ചെയ്ത് പ്രായോഗിക പരിശീലനം നേടിയ ഇദ്ദഹം ജെറ്റ് എയര്‍വെയ്‌സിന് ജീവന്‍ നല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

Jet airways

ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡാര്‍വിന്‍ ഗ്രൂപ്പാണ് ലേലത്തിനായ് എത്തിയ രണ്ടാമന്‍. മുംബൈ ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന കമ്പനി ഐടി,ഫാര്‍മസ്യൂട്ടിക്കല്‍സ്,പവര്‍ ആന്റ് ഷിപ്പിങ് സ്‌പെയ്‌സ് എന്നി രംഗത്തും പ്രവര്‍ത്തിക്കുന്നവരാണ്. 14000കോടിയുടെ നിക്ഷേപത്തിനാണ് ഇവര്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവരുടെ മറ്റ് സാമ്പത്തിക ശേഷിയെകുറിച്ച് കാര്യമായ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അജയ് ഹരിനാഥ് സിങ് എന്ന ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ കുടുംബാംഗമാണ് ഇയാള്‍ എ്‌നും ദ മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അദി പാര്‍ട്ട്‌നേഴ്‌സ് എന്ന ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേക കമ്പനിയാണ് ജെറ്റിനായി വന്നിരിക്കുന്നത്. ലോകോത്തര വിലവാരത്തിലുള്ള നിക്ഷേപകരുണ്ടെന്നാണ് സ്ഥാപന ഉടമയായ വിശ്വനാഥന്‍ പറയുന്നത്. ശങ്കരന്‍ രഘുനാഥന്‍ എന്ന ഫ്‌ളോറിഡയില്‍ കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നയാളാണ് ജെറ്റ് ലേലത്തിനായി എത്തിയ നാലാമന്‍. 21500 കോടിയാണ് ഇദ്ദേഹം ലക്ഷ്യമാക്കുന്നത്. എത്തിഹാദ് എയര്‍വെയ്‌സും നാഷണല്‍ ഇന്‍വസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവ ബ്രിഡ്ജ് ഫണ്ടായ് 2000 കോടി സമാഹരിച്ചിരുന്നു. എത്തിഹാദ് എയര്‍വെയ്‌സ് 24 ശതമാനം ഷെയര്‍ നിലനിര്‍ത്തുന്നുണ്ട്്.

English summary
Jet airways bidders are from diffrent sources leads to a curious conclusion to the jet airways crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X