കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവര്‍ ഉറങ്ങി, ബസ് വിമാനത്തില്‍ ഇടിച്ച് നിന്നു

  • By Athul
Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തി ഇട്ടിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ബസ് ഇടിച്ച് അപകടം. നിയന്ത്രണം വിട്ട ജെറ്റ് എയര്‍വെയ്‌സിന്റെ ബസ്സ്, എയര്‍ ഇന്ത്യ വിമാനത്തില്‍ വന്നിടിക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിലേക്ക് കൊണ്ട്‌പോകുന്ന ഷട്ടില്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കൊല്‍ക്കത്തയില്‍ നിന്ന് അസമിലേക്ക് പോകുകയായിരുന്ന എടിആര്‍ 42 വിമാനത്തിലാണ് ഷട്ടില്‍ ബസ്സ് ഇടിച്ചുകയറിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

AIR INDIA

അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവറെ എയര്‍പോര്‍ട്ട് ഏജന്‍സി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. അപകടത്തെക്കുറിച്ച് എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചതായി എയര്‍ഇന്ത്യ വക്താവ് അറിയിച്ചു.

അപകടത്തില്‍ വിമാനത്തിന് കേടുപാട് സംഭവിച്ചതാനാല്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനകമ്പനിക്ക് നഷ്ട പരിഹാരം നല്‍കേണ്ടിവരും. കാലാവസ്ഥ തെളിഞ്ഞതായതിനാല്‍ മൂടല്‍മഞ്ഞ് കാരണം അപകടമുണ്ടാകാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിയിട്ടുണ്ട്.

താന്‍ ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാകാന്‍ കാരണമെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കളിഞ്ഞ ദിവസം അയര്‍ ഇന്ത്യ വിമാനത്തിലെ എന്‍ജിനില്‍ കുടുങ്ങി എഞ്ചിനീയര്‍ മരിച്ചിരുന്നു. അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉളവാക്കുന്നുണ്ട്.

English summary
A Jet Airways shuttle bus on Tuesday rammed into a stationary Air India flight at the city airport here. However, no casualty or injury was reported, an official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X