Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷാ ഭീഷണി: ജെറ്റ് എയര്‍വേയ്സ് വിമാനം അഹമ്മദാബാദിലിറക്കി, പിന്നില്‍ വ്യാജഫോണ്‍ കോള്‍!

അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് മുംബൈ- ദില്ലി ജെറ്റ് എയര്‍വേയ്സ് വിമാനം വഴിതിരിച്ചു വിട്ടു. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55ന് ന് യാത്ര തിരിച്ച വിമാനമാണ് 3.45ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്തത്. ഫോണില്‍ അജ്ഞാത സന്ദേശമെത്തിയതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. ജെറ്റ് എയര്‍വേയ്സിന്‍റെ 9ഡബ്ല്യൂ 339 എന്ന വിമാനമാണ് വഴിതിരിച്ചുവിട്ടത്.

jetairways

അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കി പരിശോധന നടത്തുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ കോളില്‍ വന്ന ഭീഷണിയെത്തുടര്‍ന്നാണ് വിമാനം വഴി തിരിച്ചു വിട്ടതെന്നാണ് അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എന്നാല്‍ വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല. സംഭവത്തില്‍ ജെറ്റ് എയര്‍വേയ്സില്‍ നിന്നുള്ള പ്രതികരണവും ഇതുവരെ ലഭ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+