കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ ഭീഷണി: ജെറ്റ് എയര്‍വേയ്സ് വിമാനം അഹമ്മദാബാദിലിറക്കി, പിന്നില്‍ വ്യാജഫോണ്‍ കോള്‍!

Google Oneindia Malayalam News

അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് മുംബൈ- ദില്ലി ജെറ്റ് എയര്‍വേയ്സ് വിമാനം വഴിതിരിച്ചു വിട്ടു. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55ന് ന് യാത്ര തിരിച്ച വിമാനമാണ് 3.45ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്തത്. ഫോണില്‍ അജ്ഞാത സന്ദേശമെത്തിയതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. ജെറ്റ് എയര്‍വേയ്സിന്‍റെ 9ഡബ്ല്യൂ 339 എന്ന വിമാനമാണ് വഴിതിരിച്ചുവിട്ടത്.

കശ്മീരിന് സ്വയംഭരണാധികാരം: വാക്പയറ്റുമായി മോദിയും ചിദംബരവും, നേതാവിന്‍റേത് വിഘടനവാദികളുടെ ഭാഷ! കശ്മീരിന് സ്വയംഭരണാധികാരം: വാക്പയറ്റുമായി മോദിയും ചിദംബരവും, നേതാവിന്‍റേത് വിഘടനവാദികളുടെ ഭാഷ!

jetairways

അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കി പരിശോധന നടത്തുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ കോളില്‍ വന്ന ഭീഷണിയെത്തുടര്‍ന്നാണ് വിമാനം വഴി തിരിച്ചു വിട്ടതെന്നാണ് അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എന്നാല്‍ വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല. സംഭവത്തില്‍ ജെറ്റ് എയര്‍വേയ്സില്‍ നിന്നുള്ള പ്രതികരണവും ഇതുവരെ ലഭ്യമല്ല.

English summary
Jet Airways flight from Mumbai was today diverted to Ahmedabad airport for "security reasons". According to Ahmedabad airport security officials the divertion due to threat call from unKnown source.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X