കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

109 മില്ല്യണ്‍ ഡോളര്‍ തിരിച്ചടവ് മുടക്കി ജെറ്റ് എയര്‍വെയ്സ്, ബാധിക്കുക 23000 ജീവനക്കാരെ

  • By Desk
Google Oneindia Malayalam News

മുംബൈ: കടബാധ്യതയില്‍ മുങ്ങിയ ജെറ്റ് എയര്‍വെയ്‌സിന് 109 മില്യണ്‍ ഡോളറിന്റെ ബാധ്യത തിരിച്ചടച്ചില്ല. എച്ച്എസ്ബിസി ബാങ്കിന് അടയ്ക്കണ്ട തിരിച്ചടവ് തുകയായ 109 മില്യണ്‍ ഡോളര്‍ അടയ്ക്കുന്നതിലാണ് ജെറ്റ് എയര്‍വെയ്‌സ് വീഴ്ച്ച വരുത്തിയിരിക്കുന്നത്. ബാങ്കില്‍ നിന്നെടുത്ത 140 മില്യണ്‍ ഡോളര്‍ രണ്ട് തവണയായാണ് അടയ്‌ക്കേണ്ടിയിരുന്നത്. 2014 ല്‍ എടുത്ത കടത്തിന്റെ ഘഡുക്കള്‍ അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയിരിക്കയാണ് വിമാനക്കമ്പനി എന്ന് പറയുന്നു. എടുത്ത കടത്തിന്റെ ഒരപ തവണ പോലും കമ്പനി തിരിച്ചടിച്ചിട്ടില്ലെന്നും കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

<strong>ഞെട്ടലിൽ കേരളം, 7 വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം, ഭിത്തിയിലെറിഞ്ഞു! അറസ്റ്റിൽ</strong>ഞെട്ടലിൽ കേരളം, 7 വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം, ഭിത്തിയിലെറിഞ്ഞു! അറസ്റ്റിൽ

തിരിച്ചടവിന്റെ അവസാന തീയതി എല്ലാം തെറ്റിച്ച കമ്പനിയുടെ ക്രെഡിറ്റ് റേറ്റിങും ഇടിഞ്ഞിരിക്കയാണ്. കമ്പനിയുടെ വര്‍ധിച്ച് വരുന്ന കടബാധ്യത ഇന്ത്യ ഗവണ്‍മെന്റിനെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും. കമ്പനിയുടെ തകര്‍ച്ച ഇവിടെ ജോലി ചെയ്തുവരുന്ന 23000 പേരെയാണ് നേരിട്ട് ബാധിക്കുക. ഇതും നരേന്ദ്ര മോദി ഗവണ്‍മെന്റിന് വലിയ ആഘാതമാണ് സൃഷ്ടിക്കുക.

Jet airways

15 മില്ല്യണ്‍ റുപ്പി അടിയന്തിര ബാധ്യതയായി അടയ്ക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ജെറ്റ് എയര്‍വെയ്‌സിനെ വളര്‍ത്തി കൊണ്ട് വന്നതില്‍ മുഖ്യ പങ്ക് വഹിച്ച ചെയര്‍മാന്‍ നരേഷ് ഗോയല്‍ പടിയിറങ്ങിയതോടെ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. കടബാധ്യത തീര്‍ക്കാന്‍ അടുത്ത മാസം കമ്പനി നിക്ഷേപകരില്‍ നിന്ന് താത്പര്യ പത്രം ക്ഷണിക്കും. ഇതിനകം 41 വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്, വിദേശ കടപ്പത്ര ഉടമകള്‍ക്ക് പലിശ നല്‍കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് കമ്പനി നിലവിലുള്ളത്.നരേഷ് ഗോയല്‍ രാജി വച്ചൊഴിഞ്ഞതോടെ ആസ്തികള്‍ കരതലായി സ്വീകരിച്ച് കടപ്പത്രങ്ങള്‍ പുറത്തിറക്കിയാണ് കമ്പനി പണം കണ്ടെത്തുന്നത്.

English summary
Jet airways missed repayment of 103 million dollar to HSBC, company under severe crisis due to heavy debt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X