ഗള്‍ഫ് ഉള്‍പ്പെടെ അന്താരാഷ്ട്ര ടിക്കറ്റില്‍ 30% ഡിസ്‌കൗണ്ടുമായി ജെറ്റ് എയര്‍വേസ്
ദില്ലി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30%വരെ ഡിസ്‌കൗണ്ടുമായി ജെറ്റ് എയര്‍വേസ്. 2015 ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 4 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമാകും. 2015 സപ്തംബര്‍വരെയുള്ള യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ ഇളവു നല്‍കിക്കൊണ്ടുള്ള ഓഫര്‍ ലഭ്യമാകുക.
ഗള്‍ഫ്, സാര്‍ക്, ആസിയാന്‍, യൂറോപ്പ്, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ജെറ്റ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു. ക്വാര്‍ട്ടര്‍പാദ വരുമാനത്തില്‍ ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുമ്പോഴാണ് ജെറ്റ് എയര്‍വേസ് ഇത്തരം ഒരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ നഷ്ടം നികത്താമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.

ജെറ്റ് എയര്‍വേസിന്റെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരായ എത്തിഹാദിലും ഡിസ്‌കൗണ്ട് നിരക്കിലുള്ള ടിക്കറ്റ് ലഭ്യമാകുമെന്നാണ് വിവരം. ലോകത്തെമ്പാടുമുള്ള ജെറ്റ് എയര്‍വേസ് യാത്രക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സേവനത്തിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്ന കമ്പനിയാണിതെന്നും ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ രാജ്കുമാര്‍ പറഞ്ഞു.
സ്‌കൂള്‍ അവധിക്കാലത്തിനുശേഷം ഗള്‍ഫ് രാജ്യത്തേക്ക് മടങ്ങുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഓഫര്‍ ഗുണംചെയ്യുമെന്നാണ് കരുതപ്പെടുന്നത്. അവധിക്കാലം തുടങ്ങുന്നതിന് മുന്നോടിയായി വിമാനക്കമ്പനികള്‍ നാലിരട്ടിയോളം തുകയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications