ശവപ്പെട്ടി മറന്നുവച്ചു, ജെറ്റ് എയര്‍വേസിന് പിഴ

ദേശീയ ഉപഭോക്തൃ കമ്മീഷനാണ് പിഴ ശിക്ഷ വിധിച്ചത്. നേരത്തെ, അന്തമാന്‍ നിക്കോബാര്‍ സ്റ്റേറ്റ് ഉപഭോക്തൃ കമ്മീഷനാണ് പരാതിക്കാര്‍ക്ക് നഷ്ടപരിഹാരമായി 2.45 ലക്ഷം രൂപ ജെറ്റ് എയര്‍വേഴ്‌സ് നല്‍കണമെന്ന് ഉത്തരവിട്ടത്. പരാതിക്കാരന്റെ കുടുംബം നേരിട്ട മാനസിക വേദയ്ക്കും സേവനത്തില്‍ വരുത്തിയ വീഴ്ചയും ചൂണ്ടിക്കാട്ടിയായിരുന്നു പിഴ.
ഇതിനെതിരെ ജെറ്റ് എയര്‍വേഴ്‌സ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. മൃതദേഹമടങ്ങിയ ശവപ്പെട്ടി മറന്നു വച്ചത് മാനുഷികമായി പിശകാണെന്നായിരുന്നു ജെറ്റിന്റെ വാദം. എന്നാല്‍ 100 കിലോഗ്രാം വരുന്ന പാക്കേജ് മറന്നുവയക്കുക എന്നത് വീശ്വസിനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ ഈ വാദം തള്ളുകയും അന്തമാന്‍ സ്റ്റേറ്റ് കമ്മീഷന്റെ വാദം ശരിവയ്ക്കുകയുമായിരുന്നു.
തെക്കന്‍ അന്തമാന്‍ സ്വദേശിയായ വിജയകുമാറാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. 2008 മെയ് 27ന് തന്റെ അച്ഛന്റെ മൃതദേഹമടങ്ങുന്ന ശവപ്പെട്ടി ബാംഗ്ലൂരില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് കൊണ്ടുവരാന്‍ ജെറ്റ് എയര്‍വേഴ്‌സിന് 8230 രൂപ നല്‍കിയെന്നും എന്നാല്‍ യഥാസമയത്ത് മൃതദേഹം എത്തിപ്പെട്ടില്ലെന്നുമാണ് പരാതി. അതേ വിമാനത്തില്‍ വിജയകുമാറും യാത്രചെയ്തിരുന്നു. എന്നാല്‍ ശവപ്പെട്ടി കാര്‍ഗോയില്‍പെട്ടില്ല. പിറ്റേ ദിവസമാണ് മൃതദേഹമെത്തിയതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications