• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ശവപ്പെട്ടി മറന്നുവച്ചു, ജെറ്റ് എയര്‍വേസിന് പിഴ

  • By Aswathi

ദില്ലി: ശവപ്പെട്ടി മറന്നു വച്ചതിന് ജെറ്റ് എയര്‍വേഴ്‌സിന് 2.45 ലക്ഷം രൂപ പിഴ. ബാംഗ്ലൂരില്‍ നിന്നും അന്തമാനിലെ പോര്‍ട്ട് ബ്ലെയറില്‍ എത്തിക്കേണ്ടിയിരുന്ന മൃതദേഹമടങ്ങിയ ശവപ്പെട്ടി എത്തിക്കേണ്ട ഇടത്ത് എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ജെറ്റ് എയര്‍വേഴ്‌സിന് പിഴയടക്കേണ്ടി വന്നത്.

ദേശീയ ഉപഭോക്തൃ കമ്മീഷനാണ് പിഴ ശിക്ഷ വിധിച്ചത്. നേരത്തെ, അന്തമാന്‍ നിക്കോബാര്‍ സ്റ്റേറ്റ് ഉപഭോക്തൃ കമ്മീഷനാണ് പരാതിക്കാര്‍ക്ക് നഷ്ടപരിഹാരമായി 2.45 ലക്ഷം രൂപ ജെറ്റ് എയര്‍വേഴ്‌സ് നല്‍കണമെന്ന് ഉത്തരവിട്ടത്. പരാതിക്കാരന്റെ കുടുംബം നേരിട്ട മാനസിക വേദയ്ക്കും സേവനത്തില്‍ വരുത്തിയ വീഴ്ചയും ചൂണ്ടിക്കാട്ടിയായിരുന്നു പിഴ.

ഇതിനെതിരെ ജെറ്റ് എയര്‍വേഴ്‌സ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. മൃതദേഹമടങ്ങിയ ശവപ്പെട്ടി മറന്നു വച്ചത് മാനുഷികമായി പിശകാണെന്നായിരുന്നു ജെറ്റിന്റെ വാദം. എന്നാല്‍ 100 കിലോഗ്രാം വരുന്ന പാക്കേജ് മറന്നുവയക്കുക എന്നത് വീശ്വസിനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ ഈ വാദം തള്ളുകയും അന്തമാന്‍ സ്റ്റേറ്റ് കമ്മീഷന്റെ വാദം ശരിവയ്ക്കുകയുമായിരുന്നു.

തെക്കന്‍ അന്തമാന്‍ സ്വദേശിയായ വിജയകുമാറാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. 2008 മെയ് 27ന് തന്റെ അച്ഛന്റെ മൃതദേഹമടങ്ങുന്ന ശവപ്പെട്ടി ബാംഗ്ലൂരില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് കൊണ്ടുവരാന്‍ ജെറ്റ് എയര്‍വേഴ്‌സിന് 8230 രൂപ നല്‍കിയെന്നും എന്നാല്‍ യഥാസമയത്ത് മൃതദേഹം എത്തിപ്പെട്ടില്ലെന്നുമാണ് പരാതി. അതേ വിമാനത്തില്‍ വിജയകുമാറും യാത്രചെയ്തിരുന്നു. എന്നാല്‍ ശവപ്പെട്ടി കാര്‍ഗോയില്‍പെട്ടില്ല. പിറ്റേ ദിവസമാണ് മൃതദേഹമെത്തിയതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

English summary
Jet Airways has been directed by the apex consumer commission to pay Rs 2.45 lakh to a man for forgetting to take on board his father's coffin which he had booked as cargo while travelling from Bangalore to Port Blair for performing the last rites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more