കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറ്റ് എയര്‍വേയ്സില്‍ പൈലറ്റുമാരുടെ കയ്യാങ്കളി: ന്യൂ ഇയര്‍ ദിനത്തില്‍ പൈലറ്റിന് പണികിട്ടി

Google Oneindia Malayalam News

മുംബൈ: ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ തമ്മില്‍ തല്ലിയ പൈലറ്റുമാര്‍ക്കെതിരെ നടപടി. സഹപൈലറ്റായ വനിതയെ മര്‍ദ്ദിച്ച പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. പുതുവത്സര ദിനത്തില്‍ ലണ്ടനില്‍ നിന്ന് മുംബൈയിലേയ്ക്ക് യാത്ര തിരിച്ച ജെറ്റ് എയര്‍വേയ്സ് വിമാനത്തിലായിരുന്നു സംഭവം. സംഭവത്തില്‍ സിവില്‍ ഏവിയേഷന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കുന്നതായി സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയത്.

9ഡബ്ല്യൂ എന്ന ജെറ്റ് എയര്‍വേയ്സ് വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്ത ശേഷമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പുരുഷ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയ ഏവിയേഷന്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്രൂ അംഗങ്ങള്‍ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുുവെന്നും ഏവിയേഷന്‍ വകുപ്പ് വ്യക്തമാക്കി.

സംഭവിച്ചത് സുരക്ഷാ വീഴ്ച

സംഭവിച്ചത് സുരക്ഷാ വീഴ്ച

സഹപൈലറ്റില്‍ നിന്ന് മര്‍ദനമേറ്റ വനിതാ പൈലറ്റ് കോക്ക് പിറ്റിന് പുറത്തുവന്നിരുന്നുവെന്നും പിറകെ സഹപൈലറ്റുമെത്തുകയായിരുന്നു. ഇത് വിമാനത്തിന്റെ സുരക്ഷാ നയത്തിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

 തെറ്റിദ്ധാരണയ്ക്ക് പിന്നില്‍

തെറ്റിദ്ധാരണയ്ക്ക് പിന്നില്‍

കോക്പിറ്റ് ജീവനക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയെ തുടര്‍ന്നാണ് സഹപൈലറ്റ് വനിതാ പൈലറ്റിനെ മര്‍ദിച്ചതെന്നും അവര്‍ പരിഹരിച്ചുവെന്നും ജെറ്റ് എയര്‍വേയ്സ് വക്താവ് വ്യക്തമാക്കിയിരുന്നു. പ്രശ്നമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി മുംബൈയില്‍ ഇറക്കിയെന്നും വക്താവ് ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി എയര്‍ ഇന്ത്യ ജീവനക്കാരനാണ് വനിതാ പൈലറ്റിനെ മര്‍ദിച്ച പൈലറ്റ്.

 ലണ്ടനില്‍ നിന്ന് മുംബൈയിലേയ്ക്ക്

ലണ്ടനില്‍ നിന്ന് മുംബൈയിലേയ്ക്ക്

324 യാത്രക്കാരുമായി പുതുവത്സര ദിനത്തില്‍ ലണ്ടനില്‍ നിന്ന് മുംബൈയിലേയ്ക്ക് തിരിച്ച ജെറ്റ് എയര്‍വേയ്സ് വിമാനത്തിലാണ് കോക്ക്പിറ്റില്‍ വച്ച് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വനിതാ പൈലറ്റ് സഹപൈലറ്റിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ നീക്കമുണ്ടെങ്കില്‍ സഹായിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാര്‍ക്ക് പുറമേ 14 ക്രൂ അംഗങ്ങളും രണ്ട് കുട്ടികളുമാണ് സംഭവം നടക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നത്.

 അടിയും തര്‍ക്കവും രണ്ടാം തവണ

അടിയും തര്‍ക്കവും രണ്ടാം തവണ

വിമാനം ലണ്ടനില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെ ഇരു പൈലറ്റുമാരും തമ്മിലുള്ള വാക്കേറ്റം ആരംഭിക്കുകയായിരുന്നു. കോക്ക് പിറ്റില്‍ നിന്ന് വനിതാ പൈലറ്റ് നിറഞ്ഞ കണ്ണുകളോടെയാണ് ഇറങ്ങിവന്നതെന്നും ഏവിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സ്ഥിതി ശാന്തമായതോടെ വനിതാ പൈലറ്റ് കോക്ക് പിറ്റിലേയ്ക്ക് തിരിച്ചുപോകുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും കോക്ക് പിറ്റില്‍ നിന്നും പുറത്തുവരുന്നതും രണ്ടാം തവണയാണെന്നും ഏവിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്.

English summary
A Jet Airways flight with 324 passengers on board suddenly found itself in a bizarre situation on New Year. The captain and his co-pilot had a violent argument and at one point, he hit her and she left the cockpit, sources in the top regulatory body, the Director General of Civil Aviation, said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X