ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ: ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് വന്‍ ദുരന്തം ഒഴിവായി. മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ജെറ്റ് എയര്‍വെയ്‌സിന്റെ ദില്ലി- മുംബൈ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. 127 യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെയാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന റണ്‍വേയിലൂടെ ഉരസിയാണ് വിമാനം മുന്നോട്ടു നീങ്ങിയത്. ഇതേ സമയം തീപൊരികള്‍ ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് വലിയ ശബ്ദത്തോടെ വിമാനം ഒരു വശത്തേക്ക് ചരിഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു.

ഇതേ സമയം യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ലാന്‍ഡിംഗ് ഗിയറിലെ പ്രശ്‌നങ്ങളാണ് തകരാറിന് കാരണമെന്ന് ജെറ്റ് എയര്‍വേഴ്‌സ് അറിയിച്ചു. വിമാന അപകടത്തെ തുടര്‍ന്ന് ഒന്നാം റണ്‍വേ അടച്ചു. രണ്ടാം റണ്‍വേയിലൂടെയാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications