Get Updates
Get notified of breaking news, exclusive insights, and must-see stories!

കോര്‍പറേറ്റ് ചാരവൃത്തി: 2,058 കോടിയുടെ ജെറ്റ്-ഇത്തിഹാദ് ഇടപാട് വിവരം ചോര്‍ന്നു

ദില്ലി: എണ്ണക്കമ്പനികളുടെ ഇടപാടു വിവരം ചോര്‍ത്തിയതിന് പിന്നാലെ വിമാന കമ്പനികളായ ജെറ്റ് എയര്‍വെയ്‌സും ഇത്തിഹാദ് കമ്പനിയും തമ്മിലുള്ള കരാര്‍ വിവരങ്ങല്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ധനകാര്യമന്ത്രാലയത്തില്‍ നിന്നും രേഖകള്‍ ചോര്‍ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിതീകരിച്ചിട്ടുണ്ട്. ജീവനക്കാരാണ് രേഖകള്‍ ചോര്‍ത്തി മറ്റു വിമാനക്കമ്പനികള്‍ക്ക് നല്‍കിയത്.

2013ല്‍ അജിത് സിങ് വ്യോമയാനമന്ത്രിയും പി ചിദംബരം ധനമന്ത്രിയും ആയിരുന്ന കാലത്താണ് ജെറ്റ് ഇത്തിഹാദ് ഇടപാട് നടന്നത്. വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരികള്‍ 379 ദശലക്ഷം ഡോളറുകള്‍ക്ക് ഇത്തിഹാദ് വാങ്ങുകയായിരുന്നു.

jet-airways

സര്‍ക്കാര്‍ അനുമതിക്കുശേഷമുള്ള ആദ്യ ഇടപാടായതിനിയാല്‍ കരാര്‍ വിവരങ്ങള്‍ അറിയുന്നതിനായി വിമാനക്കമ്പനികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് രഹസ്യമായി മറ്റു കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തതായി സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംശയത്തിലുള്ള ഉദ്യോഗസ്ഥര്‍ സിബിഐ നിരീക്ഷണത്തിലാണെന്നാണ് വിവരം.

വ്യാമയാന മന്ത്രാലയത്തിലെ രേഖകളും ചോര്‍ന്നതായി തെളിഞ്ഞതോടെ രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഉദ്യോഗസ്ഥരെ സിബിഐ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇവര്‍ക്ക് രേഖ ചോര്‍ത്തലില്‍ പങ്കുള്ളതായി സിബിഐ സംശയിക്കുന്നുണ്ട്. സര്‍ക്കാര്‍ കോര്‍പറേറ്റ് മേഖലയിലെ ഉദ്യോഗസ്ഥരാണ് നേരത്തെ അറസ്റ്റിലായവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+