കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പൈയ്‌സ് ജെറ്റ് ഇന്റര്‍വ്യൂവിനെത്തിയ ജെറ്റ് പൈലറ്റുമാരെ അപമാനിച്ചതായി പരാതി

  • By Desk
Google Oneindia Malayalam News

മുംബൈ: ജെറ്റ് എയര്‍വെയ്‌സിന്റെ പതനത്തില്‍ തൊഴില്‍ നഷ്ടമായ പൈലറ്റ്മാരക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് സ്‌പൈയ്‌സ് ജെറ്റ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്‌പൈയ്‌സ് ജെറ്റ് അഭിമുഖത്തിനെത്തിയ പൈലറ്റുമാരെ വ്യക്തിഹത്യ ചെയ്‌തെന്ന ആരോപണവുമായാണ് ജെറ്റ് പൈലറ്റുമാര്‍ എത്തിയിരിക്കുന്നത്. മുതിര്‍ന്ന സ്‌പൈയ്‌സ് ജെറ്റ് പൈലറ്റ് ജെറ്റ് പൈലറ്റുമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ജെറ്റ് എയര്‍വെയ്‌സ് പൈലറ്റ് യൂണിയന്‍ ആരോപിക്കുന്നു.

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണ പരാതി: അന്വേഷണ സമിതിയില്‍ ജസ്റ്റിസ് രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര!ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണ പരാതി: അന്വേഷണ സമിതിയില്‍ ജസ്റ്റിസ് രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര!

1300 പൈലറ്റുമാരാണ് ജെറ്റ് എയര്‍വെയ്‌സില്‍ നിന്ന് തൊഴില്‍ നഷ്ടമായത്. 20000ല്‍ പരം ജീവനക്കാരും ജെറ്റ് എയര്‍വെയ്‌സില്‍ നിന്ന് തൊഴില്‍ നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സൈ്പയ്‌സ് ജെറ്റ് ഈ ആരോപണമെല്ലാം നിക്ഷേധിച്ചിരിക്കയാണ്. ഇത്തരത്തില്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോട് സ്‌പൈസ് ജെറ്റ് നടത്തിയ പെരുമാറ്റത്തിനെ അപലപിക്കുന്നതായും ഇത് തികച്ചും അധാര്‍മികമാണെന്നും ജെറ്റ് പൈലറ്റുമാര്‍ വിശദീകരിച്ചു.

jet-airways1-1

എന്നാല്‍ ഇവ തികച്ചും വസ്തുതാ വിരുദ്ധമാണെന്നാണ് സ്‌പൈസ് ജെറ്റ് പറയുന്നത്. പൈലറ്റ്മാര്‍ക്ക് തൊഴില്‍ നല്‍കാനാണ് കമ്പനി എത്തിയതെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ വിശദീകരിച്ചു. എന്നാല്‍ സൈപ്‌സ് ജെറ്റ് ഉദ്യോഗസ്ഥന്‍ ജെറ്റ് പൈലറ്റുമാരെ നിയമിക്കുന്നത് കമ്പനിക്ക് നഷ്ടമാണ് ഉണ്ടാക്കുന്നെന്നും തുടക്കകാരില്‍ നിന്ന് ഈടാക്കുന്ന ബോണ്ട് തുക കമ്പനിക്ക് നഷ്ടമാകുമെന്നും വ്യക്തമാക്കിയിരുന്നു.


സ്‌പൈസ് ജെറ്റ് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരോട് ചാരിറ്റിയാണ് നടത്തുന്നതെന്ന ഉദ്യോഗസ്ഥന്റെ പരാമര്‍ശമാണ് ഏറെ വിമര്‍ശനത്തിനടയാക്കിയത്. ജെറ്റിന്‍റെ പതനത്തോടെ സ്‌പൈസ് ജെറ്റ് കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുകയും ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുമന്നും ഉറപ്പാക്കിയിരുന്നു.

English summary
Jet pilots alleged that Spicejet official humiliated pilots those who appear for interview in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X